ആഷിഖ് അബു ഛായാഗ്രഹകനാകുന്നു,ലൗലിയിലൂടെ

ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി  സംവിധാനം ചെയ്യുന്ന ‘ലൗലി’ എന്ന  ചിത്രത്തിലൂടെ  ആഷിഖ്  അബു ഛായാഗ്രഹകനാകുന്നു.സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ  പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ  അണിയറപ്രവർത്തകർ.

യുവ നടൻ മാത്യു തോമസാണ് പ്രാധാന വേഷത്തിലെത്തുന്നത്. സാൾട്ട് ആൻഡ് പെപ്പെർ,ഡാ തടിയാ,ഇടുക്കി ഗോൾഡ്, മായാനദി എന്നീ സിനിമകളുടെ സഹ തിരക്കഥാക്കൃത്തായിരുന്ന   ദിലീഷ് കരുണാകരൻ സംവിധായകനാവുന്ന രണ്ടാമത്തെ ചിത്രമാണ് ‘ലൗലി’. ആദ്യ ചിത്രം പൃഥ്വിരാജ് നായകനായ ‘ടമാർ പഠാർ’ ആയിരുന്നു.

സംവിധായകനായും,നിർമ്മാതാവായും പ്രവർത്തിച്ചിട്ടുള്ള ആഷിഖ് അബു ഈ സിനിമയിലൂടെ ഛായാഗ്രഹകൻ കൂടിയാവുമ്പോൾ സിനിമയ്ക്ക് പ്രതീക്ഷകൾ തീർച്ചയായും കൂടുകയാണ്. വെസ്റ്റേൺ ഘട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശരണ്യയും ഡോ. അമർ രാമചന്ദ്രനും നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് വിഷ്ണു വിജയ് ആണ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി