ഇത്തവണ സുരാജിന്റെ തുട, എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഓരോ കാരണങ്ങള്‍; സെന്‍സര്‍ബോര്‍ഡ് നടപടിയില്‍ അമ്പരന്ന് ആഭാസം ടീം

സ് ദുര്‍ഗയ്‌ക്കെതിരേയുള്ള സെന്‍സര്‍ബോര്‍ഡ് നടപടികള്‍ക്കു ശേഷം മറ്റൊരു ചിത്രത്തിനെതിരെയും സെന്‍സര്‍ ബോര്‍ഡ് കത്രിക വെക്കാനൊരുങ്ങുന്നു. ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ആഭാസം എന്ന ചിത്രത്തിനെതിരേയാണ് സെന്‍സര്‍ബോര്‍ഡ് കത്രിക ഉയര്‍ത്തിരിക്കുന്നത്. ചിത്രത്തിലെ സംഭാഷണങ്ങള്‍ വെട്ടിക്കൊണ്ടുവന്നാല്‍ എ സര്‍ട്ടിഫിക്കറ്റെൃങ്കിലും നല്‍കാമെന്നാണ് സെ്ന്‍സര്‍ബോര്‍ഡ് നിലപാട്. അതേസമയം, ചിത്രത്തില്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രം വയലന്‍സോ സെക്‌സ് രംഗങ്ങളോ ഒന്നും തന്നെയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

ശ്രീനാരായണ ഗുരു, ഗാന്ധിജി എന്നിവരെ കുറിച്ചുള്ള സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. സിനിമയില്‍ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം തുട കാണിക്കുന്ന രംഗങ്ങളും സെന്‍സര്‍ ബോര്‍ഡിന് ദഹിച്ചിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു. ആ രംഗം വന്നപ്പോള്‍ സെന്‍സര്‍ ബോര്‍ഡിലെ സ്ത്രീ അംഗങ്ങള്‍ തലതാഴ്ത്തിയിരിക്കുകയായിരുന്നു എന്നാണ് സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടതെന്നാണ് ജുബിത് പറയുന്നത്.

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാകുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിയന്ത്രങ്ങള്‍ക്ക് വഴങ്ങാതെ റിവ്യൂ കമ്മറ്റിയെ സമീപിക്കാനൊരുങ്ങുകയാണ് കന്നി സംവിധായകനായ ജുബിത്. തീരുമാനത്തിനെതിരെ അപ്പീല്‍ പോകുകയാണ് അണിയറക്കാര്‍.

ബോര്‍ഡിന്റെ രാഷ്ട്രിയമാണ് കത്രികവെക്കാന്‍ പ്രേരിപ്പിക്കുന്നത്. കുടുബം പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന രീതിയിലെടുത്ത ചിത്രത്തിനെതിരേ കത്രിക വെക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെ പ്രേരിപ്പിക്കുന്നത് അവരുട രാഷ്ട്രീയം വെച്ചുപുലര്‍ത്തിയാണ്. എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മുടന്തന്‍ ന്യായങ്ങള്‍ പറയുന്ന ബോര്‍ഡിന് സിനിമയെ തകര്‍ക്കുകയാണോ ലക്ഷ്യമെന്നും ജുബിത് ചോദിക്കുന്നു.