അഭയ ഹിരണ്‍മയി വീണ്ടും പ്രണയത്തില്‍...?, ചര്‍ച്ചയായി പുതിയ പോസ്റ്റ്

ഗായികയും മോഡലുമായ അഭയ ഹിരണ്‍മയി വീണ്ടും പ്രണയത്തിലായോ..? അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് ഇങ്ങനെയൊരു ചോദ്യം ഉയരുന്നത്. അഞ്ജാതനായ ഒരാള്‍ അഭയയെ എടുത്ത് ചുംബിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. ചിത്രത്തിലുള്ള പുരുഷന്റെ മുഖം വ്യക്തമല്ല.

‘പൂമ്പാറ്റ’ എന്നാണ് ചിത്രത്തിന് അഭയ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കൂടാതെ ഹാപ്പിനസ്, ട്രാവലര്‍, ലവ്, ലൈഫ് എന്നീ ഹാഷ്ടാഗുകളും അഭയ ഹിരണ്‍മയി നല്‍കിയിട്ടുണ്ട്. ചിത്രം വൈറലായതോടെ നിരവധി പേര്‍ കമന്റുകളുമായി എത്തി. പുതിയ പ്രണയം കണ്ടെത്തിയോ എന്നാണ് ഏറെയും ആളുകള്‍ ചോദിക്കുന്നത്. നിരവധി താരത്തിന് ആശംസകളും നേര്‍ന്നു.

അടുത്തിടെ അഭയ ഹിരണ്‍മയി സോഷ്യല്‍മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഏറെ വൈറലായിരുന്നു. ‘നിങ്ങള്‍ ആര്‍ക്കെങ്കിലും നല്‍കിയ സ്‌നേഹത്തില്‍ പശ്ചാത്തപിക്കരുത്. അത് തിരിച്ച് കിട്ടിയില്ലെങ്കിലും സ്‌നേഹം എല്ലായ്‌പ്പോഴും പൂര്‍ണ്ണമായി തിരിച്ചുവരും.’

Read more

‘ആ സ്‌നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്ന് വിടുന്നത് തുടരുക. അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു’, അഭയ കുറിച്ചത്. ഇതിനോടാണ് ആരാധകര്‍ പുതിയ പോസ്റ്റിനെ ചേര്‍ത്തു വായിക്കുന്നത്.