മുതിര്‍ന്ന മനുഷ്യൻ എന്ന് വിളിക്കാനാകില്ല, സംഗീതജ്ഞനാണെങ്കിലും അത്ര തന്നെ അലമ്പന്‍; അഭയയുടെ വാക്കുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

തമ്മിലുള്ള പ്രണയം വെളിപ്പെടുത്തി ്സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും രംഗത്തുവന്നത് വിവാദങ്ങള്‍ക്കാണ്  കാരണമായത്. വെളിപ്പെടുത്തലിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ വലിയ രീതിയലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഗോപി സുന്ദറുമായി ലിവിംഗ് റിലേഷനിലായിരുന്ന ഗായിക അഭയ ഹിരണ്‍മയിയും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ഇപ്പോഴിതാ ഗോപി സുന്ദറിനെപ്പറ്റി അഭയ മുന്‍പ് പറഞ്ഞ വാക്കുകള്‍ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഗോപി സുന്ദര്‍ അലമ്പനാണെന്നാണ് അഭയ പറയുന്നത്. ‘വലിയൊരു സംഗീതജ്ഞനാണെങ്കിലും അത്ര തന്നെ അലമ്പനുമാണ് ഗോപി. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇഷ്ടപ്പെട്ടത് കിട്ടിയില്ലെങ്കില്‍ വലിയ ബഹളമായിരിക്കും. അദ്ദേഹത്തെ ഒരു മുതിര്‍ന്ന മനുഷ്യനെന്ന് പലപ്പോഴും വിളിക്കാന്‍ സാധിക്കില്ല. ഒരു മുതിര്‍ന്ന കുട്ടിയെന്നേ പറയാനാകൂ. അത്രയും കുട്ടിത്തമുള്ള ഒരു മനസാണ് അദ്ദേഹത്തിന്റേതെന്നും അഭയ പറയുന്നു.

സുഹൃത്തുക്കള്‍ക്കിടയില്‍ ഏറ്റവും അലമ്പന്‍ ഗോപിയായിരിക്കും. എല്ലാത്തിനും തുടക്കമിടും. ചിലപ്പോള്‍ ഒന്നിച്ചിരുന്ന് കൂവുന്നതൊക്കെ കേള്‍ക്കാം. കൂട്ടുകാര്‍ കൂടിയാല്‍ പിന്നെ അലമ്പ് വര്‍ത്തമാനവും ചളി പറയലുമൊക്കെയാണ്. ചളി എന്നു പറഞ്ഞാല്‍ നമുക്കെല്ലാം സഹിക്കാന്‍ പറ്റാത്ത ചളികളായിരിക്കുമെന്നും അഭയ പറയുന്നു.

എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഗോപിയെന്നും അഭയ പറയുന്നുണ്ട്. അതാണ് അദ്ദേഹത്തിന്റെ ജീവിതമന്ത്രം പോലും. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം സന്തോഷത്തോടെയിരിക്കുക എന്നതാണ് ഗോപിയുടെ കാഴ്ചപ്പാട്. അതുകൊണ്ട് മിക്ക സുഹൃത്തുക്കളും ഇടയ്ക്കിടെ തങ്ങളുടെ വീട്ടില്‍ ഒത്തുകൂടാറുണ്ടെന്നും അഭയ പറഞ്ഞു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം