മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

പ്രമേയപരമായും ആഖ്യാനപരമായും അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ മികച്ച സിനിമയാണ് നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തിയ ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’.

മികച്ച പ്രേക്ഷക-നിരൂപക പ്രശംസകളാണ് ചിത്രത്തിന് കിട്ടിയിരുന്നത്. പരമ്പരാഗത നന്മ വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി വിനീത് ശ്രീനിവാസന്റെ വേറിട്ടൊരു വേഷം മുകുന്ദൻ ഉണ്ണിയിലൂടെ കാണാൻ സാധിച്ചു. സംവിധാനത്തിലെ കയ്യടക്കവും മികച്ച എഡിറ്റിംഗും ആണ് സിനിമയെ മികച്ചതാക്കി നിർത്തിയതിൽ പ്രധാന ഘടകം.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് അഭിനവിന്റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്നതെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. ‘മോളിവുഡ് ടൈംസ്’ എന്നാണ് ചിത്രത്തിന്റെ പേര്. നസ്‌ലെന്‍ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ‘എ ഹേറ്റ് ലെറ്റർ ടു സിനിമ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. 2025-ലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

May be a graphic of text that says "THE SECORO FILM FROM HE CREATOR OF 2025 2015 RELERSE MUKUNDAN UNNI ASSOCIATES ASHIQ USMAN PRESENTS คบ 用.っ2 HATE Love ove A letter to Cinema ABHINAV SUNDER HAYAK'S MOLLYWOOR NASLEN TIMES ASHIQUSMAN ASHIQ USMAN STARRING DIRECTED BY PRODUCED BY ABHINAV SUNDER ABHINAVSUNDERNAYAK NAYAK ഈ സിനിമ ഒട്ടും തന്ന സാങ്ക് സാങ്ല്പികമല്ല. കമല്ല. ഇതിൽ കാണാൻ പോകുന്നതെല്ലാം ပ 3°"

ആനന്ദം. ഗോദ, കുരങ്ങു ബൊമൈ, ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഖാലിദ് റഹ്മാൻ ചിത്രം തുടങ്ങീ സിനിമകളുടെ എഡിറ്റർ കൂടിയാണ് അഭിനവ് സുന്ദർ നായക്. പ്രേമലു വമ്പൻ ഹിറ്റായിരിക്കുന്നത് കൊണ്ട് തന്നെ നസ്‌ലെന്‍ വീണ്ടും മികച്ച വേഷങ്ങൾ ചെയ്യുന്നത് കാണാൻ കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സ്പോർട്സ്- കോമഡി ചിത്രത്തിലാണ് ഇപ്പോൾ നസ്‌ലെന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലുക്മാൻ അവറാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read more