നത്തിന്റെ കൈ പിടിച്ച് കേക്ക് മുറിച്ച് മമ്മൂക്ക; ഗംഭീരമാക്കി പിറന്നാള്‍, വീഡിയോ

‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായി പിന്നീട് ബിഗ് സ്‌ക്രീനിലെത്തിയ താരമാണ് നത്ത് എന്നറിയപ്പെടുന്ന അബിന്‍ ജോര്‍ജ്. അബിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിക്കൊപ്പമാണ് താരത്തിന്റെ പിറന്നാള്‍ ആഘോഷം.

‘ബസൂക്ക’ എന്ന ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടിയോടൊപ്പം ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ‘ജീവിതത്തിന് യഥാര്‍ത്ഥ അര്‍ത്ഥം തോന്നിയ നിമിഷം’ എന്ന ക്യപ്ഷനോടെയാണ് അബിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

A post shared by Abin Bino (@_natthu)

ബസൂക്ക ടീമിനും അബിന്‍ നന്ദി പറയുന്നുണ്ട്. മമ്മൂക്കക്ക് ഒപ്പമുള്ള അബിന്റെ വീഡിയോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. അബിന് പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. അതേസമയം, 45 ദിവസത്തിന് ശേഷം ബസൂക്കയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് മമ്മൂട്ടി.

നവാഗതനായ ഡിനോ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

നിരവധി ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ബസൂക്കയുടെ അവതരണമെന്നും റിപ്പോര്‍ട്ടുണ്ട്. ഗൗതം മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം