എബ്രിഡ് ഷൈനിന്റെ 'മഹാവീര്യര്‍'; നിവിന്‍ പോളിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു, രാജസ്ഥാനില്‍ തുടക്കം

നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. “മഹാവീര്യര്‍” എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനിലാണ് ആരംഭിച്ചത്. ജയ്പൂര്‍ ആണ് പ്രധാന ലൊക്കേഷന്‍.

കന്നഡ നടി ഷാന്‍വി ശ്രീവാസ്തവ ആണ് ചിത്രത്തില്‍ നായിക. ലാല്‍, സിദ്ദീഖ് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തും. എം. മുകുന്ദന്റെതാണ് കഥ. പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

പത്തു വര്‍ഷത്തിന് ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളില്‍ നിവിനും ആസിഫും ഒന്നിച്ച് അഭിയിച്ചിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് മഹാവീര്യര്‍. 1983 ആയിരുന്നു എബ്രിഡ് ഷൈന്റെ ആദ്യ സിനിമ.

ദ കുങ്ഫു മാസ്റ്റര്‍ ആണ് സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അതേസമയം, പടവെട്ട്, തുറമുഖം എന്നിവയാണ് നിവിന്‍ പോളിയുടെതായി റിലീസിന് ഒരുങ്ങുന്നത്. കുഞ്ഞെല്‍ദോ ആണ് ആസിഫ് അലിയുടെതായി റിലീസിന് ഒരുങ്ങുന്നത്.

mahaveeryar-movie-2

Latest Stories

നരേന്ദ്രമോദി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്; ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി

'എമ്പുരാൻ കാണില്ല, സത്യം വളച്ചൊടിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടും'; രാജീവ് ചന്ദ്രശേഖർ

പരസ്യ മദ്യപാനത്തില്‍ തര്‍ക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഒമാനില്‍ നാളെ ആഘോഷം; എല്ലാ രാജ്യങ്ങളിലും അഞ്ചിലധികം ദിവസം അവധികള്‍ പ്രഖ്യാപിച്ചു

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി