ഷൂട്ടിംഗിനിടെ അപകടം; രോഹിത് ഷെട്ടിയ്ക്ക് പരിക്കേറ്റു

ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിക്ക് ഷൂട്ടിംഗിനിടെ പരിക്ക്. ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ് എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തിലാണ് സംവിധായകന് പരിക്കേറ്റത്.

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ചെറിയ ശസ്ത്രക്രിയ നടത്തി. ഒരു സംഘട്ടന രംഗം ഒരുക്കുന്നതിനിടയിലാണ് രോഹിത് ഷെട്ടിയുടെ വിരലുകള്‍ക്ക് പരിക്കേറ്റത്.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം സീരീസിന്റെ ചിത്രീകരണം പുനരാരംഭിച്ചു.

രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്സിന്റെ ഭാഗമായുള്ള വെബ് സീരീസ് ആണ് ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ശില്‍പ ഷെട്ടി, വിവേക് ഒബ്റോയ് എന്നിവരും ഈ വെബ് സീരീസിന്റെ ഭാഗമാണ്.

രോഹിതിന്റെ അടുത്തിടെ പുറത്തിറങ്ങിയ സര്‍ക്കസ് വാണിജ്യപരമായി നിരാശപ്പെടുത്തിയിരുന്നു. അജയ് ദേവ്ഗണ്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ക്കൊപ്പമുള്ള സിങ്കം എഗെയ്നാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ