ജിഹാദി ഷാരൂഖിനെ നേരിട്ട് കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കും; വധഭീഷണിയുമായി പരംഹംസ് ആചാര്യ

ബേശരം രംഗ് ഗാനവിവാദത്തില്‍ ഷാരൂഖ് ഖാനെതിരെ വധഭീഷണിയുമായി ഹിന്ദു സന്ന്യാസി പരംഹംസ് ആചാര്യ. പത്താന്‍ സിനിമയിലൂടെ കാവിയെ നടന്‍ അപമാനിച്ചുവെന്നും ഇനി ഷാരൂഖ് ഖാനെ നേരിട്ടു കണ്ടാല്‍ ജീവനോടെ കത്തിക്കുമെന്നും പരംഹംസ് ആചാര്യ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വധഭീഷണി. സനാതന ധര്‍മ്മത്തിലെ ആളുകള്‍ സിനിമക്കെതിരെ തുടര്‍ച്ചയായി പ്രതിഷേധിക്കുകയാണ്.

ഇന്ന് ഞങ്ങള്‍ ഷാരൂഖ് ഖാന്റെ പോസ്റ്റര്‍ കത്തിച്ചു. ജിഹാദി ഷാരൂഖ് ഖാനെ നേരിട്ടു കാണാന്‍ കഴിഞ്ഞാല്‍ ഞാന്‍ അയാളെ ജീവനോടെ ചുട്ടെരിക്കും,’ പരംഹംസ് ആചാര്യ പറഞ്ഞു.
കാവി ബിക്കിനി ധരിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന് ഞാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിച്ചാലെ അവര്‍ക്ക് കാര്യം മനസ്സിലാവുകയൊളളു. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പരംഹംസ് ആചാര്യ പറയുന്നു.

ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ ‘ബേശരം രംഗ്’ എന്ന ഗാനത്തിനെതിരെ നിരവധി ഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ദീപികയുടെ ബിക്കിനിയുടെ കാവി നിറമാണ് ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഗാനരംഗത്തിലെ ദീപികയുടെ വസ്ത്രധാരണത്തില്‍ മാറ്റംവരുത്തണമെന്നും അല്ലാത്തപക്ഷം ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നുമാണ് സംഘടനകളുടെ പ്രഖ്യാപനം.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന വെഷത്തിലെത്തുന്നുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു. 2023 ജനുവരി 25നാണ് തിയേറ്റര്‍ റിലീസായി സിനിമ എത്തുക. പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ പ്രൈമിനാണ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു