ജീവിക്കാന്‍ ലോട്ടറി വിറ്റ് ആക്ഷന്‍ ഹീറോ ബിജുവിലെ നടി

ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രം വഴി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മേരി . കോവിഡ് പ്രതിസന്ധി തീര്‍ത്ത ജീവിത പ്രാരാബ്ധം മൂലം ജീവിക്കാനായി ലോട്ടറി വില്‍ക്കാനിറങ്ങിയിരിക്കുകയാണിപ്പോള്‍ നടി. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം നിരവധി സിനിമകളില്‍ മേരി വേഷമിട്ടിരുന്നു. എന്നാല്‍ കൊവിഡ് വന്നതോടെ അവസരങ്ങള്‍ ഇല്ലാതായി. മറ്റ് വഴികള്‍ ഇല്ലാതായതോടെയാണ് ലോട്ടറിയുമായി മേരി തെരുവിലേക്ക് ഇറങ്ങിയത്.

മറ്റെന്തെങ്കിലും വഴി നോക്കേണ്ടേ എന്ന് ഓര്‍ത്താണ് താന്‍ ലോട്ടറി കച്ചവടവുമായി തെരുവിലേക്ക് ഇറങ്ങിയയതെന്ന് ഒരു പ്രമുഖ മാധ്യമത്തോട് മേരി പറഞ്ഞു. ചേര്‍ത്തല അരൂര്‍ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വില്‍ക്കുന്നത്.

ആലപ്പുഴ എഴുപുന്ന ചാണിയില്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന നടി സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പുതിയ വീട് വയ്ക്കാന്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്നും മേരി ലോണ്‍ എടുക്കുന്നത്.

തൊഴിലുറപ്പ് ജോലിയ്ക്ക് പോയിരുന്ന സമയത്താണ് ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിക്കാന്‍ മേരിക്ക് അവസരം ലഭിക്കുന്നത്. മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. രാവിലെ 6.30ന് വീട്ടില്‍ നിന്നിറങ്ങും. ഉച്ചവരെ ദേശീയപാതയോരത്തെ പൊരിവെയിലത്ത് ലോട്ടറി വില്‍ക്കും. 300 രൂപ വരെയേ കിട്ടൂ.

ആക്ഷകന്‍ ഹീറോ ബിജു കഴിഞ്ഞതോടെ 35 സീനിമകളില്‍ വേഷമിട്ടു. കണ്ണന്‍ ദേവന്‍, ഏഷ്യന്‍ പെയിന്റ് എന്നിങ്ങനെയുള്ള പരസ്യങ്ങളും ചെയ്തിട്ടുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്