ആക്ഷന്‍ സൈക്കോ ത്രില്ലര്‍ വരുന്നു; അജയ് വാസുദേവ്, നിഷാദ് കോയ ചിത്രം പൂര്‍ത്തിയായി

അജയ് വാസുദേവും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് കെ. ഷമീര്‍ ആണ്.

‘ഒരു ജാതി മനുഷ്യന്‍’ എന്ന ചിത്രത്തിന് ശേഷം കെ. ഷമീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘പകലും പാതിരാവും’ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവും, നിഷാദ് കോയയും ഒന്നിക്കുന്നു എന്നതിനേക്കാളുപരി ഇരുവരും ആദ്യമായി മുഴുനീള വേഷത്തില്‍ എത്തുന്നതാണ് പ്രത്യേകത. ‘പ്രൊഡക്ഷന്‍ നമ്പര്‍ 2’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ തലത്തിലാണ് ഒരുങ്ങുന്നത്.

ആക്ഷന്‍ സൈക്കോ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രം പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, തിരുവില്വാമല, ലക്കിടി, എറണാകുളം, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

അജയ് വാസുദേവ്, നിഷാദ് കോയ എന്നിവരെ കൂടാതെ ഷാരൂഖ് ഷമീര്‍, ഇറാനിയന്‍ താരം റിയാദ് മുഹമ്മദ്, ദീപേന്ദ്ര, ജയകൃഷ്ണന്‍, ഭഗത് വേണുഗോപാല്‍, ശിവ, അന്‍വര്‍ ആലുവ, സൂര്യകല, സോന, ലിജി ജോയ്, ആശാ റാണി, മാസ്റ്റര്‍ ഫൈറൂസ് കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പുതുമുഖം കൃഷ്ണ പ്രവീണയാണ് നായിക.

ഹരീഷ് എ.വി. ഛായാ?ഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജെറിന്‍ രാജാണ് കൈകാര്യം ചെയ്യുന്നത്. ദിലീപ് കുറ്റിച്ചിറ, സുഹൈല്‍ സുല്‍ത്താന്‍, കെ. ഷെമീര്‍, രാജകുമാരന്‍ എന്നിവരുടെ വരികള്‍ക്ക് യൂനസിയോ ആണ് സംഗീതം നല്‍കുന്നത്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?