'കരുണയ്ക്ക് ഇപ്പോള്‍ കോടമ്പക്കത്ത് ഒരു പേരുണ്ട്, അജിത്ത്'; സിനിമാ ടെക്‌നീഷ്യന്‍മാര്‍ക്കും കൈത്താങ്ങായി തല അജിത്ത്

തമിഴ്‌നാട്ടിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപയാണ് നടന്‍ അജിത്ത് സംഭാവന നല്‍കിയത്. ഇതിന് പിന്നാലെ തമിഴ് സിനിമാ മേഖലയിലെ ടെക്‌നീഷ്യന്‍മാര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് അജിത്ത്. ഫെഫ്‌സി (FEFSI) എന്ന സിനിമാ സംഘടനയ്ക്ക് 10 ലക്ഷം രൂപ നല്‍കി അജിത്ത്.

“”കരുണക്കിപ്പോള്‍ കോടമ്പക്കത്ത് ഒരു പേരുണ്ട്, അജിത്ത്”” എന്ന കുറിപ്പോടെയാണ് ഈ വിവരം നടിയും സാമൂഹിക പ്രവര്‍ത്തകയുമായ കസ്തൂരി പങ്കുവച്ചിരിക്കുന്നത്. തമിഴ് സിനിമയിലെ 25,000 ടെക്‌നീഷ്യന്‍മാരാണ് ഫെഫ്‌സി സംഘടനയില്‍ ഉള്ളത്.

കോവിഡ് വ്യാപത്തെ തുടര്‍ന്ന് തമിഴ്‌നാടും ലോക്ഡൗണില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അജിത്ത് 25 ലക്ഷം രൂപ സംഭാവന ചെയ്തത്.

നടന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, വലിമൈ ആണ് അജിത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം. നേര്‍കൊണ്ട പാര്‍വൈ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍