വീരനെ കാണാനില്ല, കണ്ടെത്തുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം; പോസ്റ്റ് പങ്കുവെച്ച് നടന്‍ അക്ഷയ്

വളര്‍ത്തുനായ വീരനെ കാണാനില്ലെന്ന് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. കണ്ടെത്തുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ചാണ് താരത്തിന്റെ പോസ്റ്റ്. ഇന്നലെ മുതലാണ് കാണാതായത്. നായയുടെ ഫോട്ടോയും അടയാളങ്ങളും വെച്ച് തയ്യാറാക്കിയ പോസ്റ്റാണ് അക്ഷയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

“”ഇന്നലെ മുതല്‍ കാണ്‍മാനില്ല. സ്ഥലം ആലുവ, ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത്. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കുക. അടയാളം-വലത്തെ ചെവി വളഞ്ഞു ഇരിക്കുന്നു. ബെല്‍റ്റ്, ചെയിന്‍ എന്നിവ ധരിച്ചിട്ടില്ല”” എന്നുമാണ് അക്ഷയ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഫോണ്‍ നമ്പറും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.

https://www.instagram.com/p/CDS-TwOFW43/

“18ാം പടി” സിനിമയില്‍ അയ്യപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് അക്ഷയ്. ഒരു പരിപാടിക്കിടെ അക്ഷയ്‌ക്കൊപ്പം വീരനും സ്റ്റേജില്‍ കയറിയത് വാര്‍ത്തയായിരുന്നു. “വെള്ളേപ്പം” ആണ് അക്ഷയ്‌യുടെ ഏറ്റവും പുതിയ ചിത്രം.

റോമ, നൂറിന്‍ ഷെരീഫ് എന്നിവരാണ് വെള്ളേപ്പത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഷൈന്‍ ടോം ചാക്കോ, ശ്രീജിത്ത് രവി, കൈലാഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ചിത്രം തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലത്തിലാണ് കഥ പറയുന്നത്.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി