നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് വിടവാങ്ങി

പ്രശസ്ത നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തെ കോവിഡും ബാധിച്ചിരുന്നു. മെഡിക്കൽ ബുറ്റളിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്.

കഴിഞ്ഞ കുറച്ചു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലായിരുന്നു വിജയകാന്ത്.  വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം.

1952 ആഗസ്റ്റ് 25ന് തമിഴ്‌നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. പുരട്ചി കലൈഞ്ജര്‍ എന്നായിരുന്നു ആരാധകര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. വിജയരാജ് അളകര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയില്‍ മാത്രമാണ് വിജയകാന്ത് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.

1994ല്‍ എംജിആര്‍ പുരസ്‌കാരം, 2001ല്‍ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യന്‍ സിറ്റിസെന്‍ പുരസ്‌കാരം, 2009ല്‍ ടോപ്പ് 10 ലെജന്‍ഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011ല്‍ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.

എംഎ കാജാ സംവിധാനം ചെയ്ത് 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. നടന്‍ വിജയ് യുടെ പിതാവ് എസ്എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതില്‍ അധികവും. 1980 കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്നും ആരാധകര്‍ അദ്ദേഹത്തെ വിളിച്ചുതുടങ്ങി.

നൂറാവത് നാള്‍, വൈദേഹി കാത്തിരുന്താള്‍, ഊമൈ വിഴിഗള്‍, പുലന്‍ വിസാരണൈ, സത്രിയന്‍, കൂലിക്കാരന്‍, വീരന്‍ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മപുരി, രമണ തുടങ്ങി 154 ചിത്രങ്ങളില്‍ അഭിനയിച്ചു. 2010ല്‍ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തില്‍ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്. 2015ല്‍ മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തിയിരുന്നു.

2005ല്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും വിജയകാന്ത് രൂപം നല്‍കി. 2006 ലെ തമിഴ് നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എല്ല 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ വിജയം നേടാനായുള്ളു. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളില്‍ നിന്ന് ഓരോ തവണ വിജയിച്ചു. 2011- 2016 കാലയളവില്‍ തമിഴ്‌നാടിന്റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്.

1990 ലായിരുന്നു വിജയകാന്ത് പ്രേമലതയെ വിവാഹം ചെയ്യുന്നത്. ഷണ്‍മുഖ പാണ്ഡ്യന്‍, വിജയ് പ്രഭാകര്‍ അളകര്‍സാമി എന്നിവര്‍ മക്കളാണ്.

Latest Stories

വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

റഷ്യൻ കൂലി പട്ടാളത്തിലകപ്പെട്ട തൃശൂർ സ്വദേശിക്ക് മോചനം; ഡൽഹിയിലെത്തിയ ജെയിൻ കുര്യൻ ഇന്ന് നാട്ടിലെത്തും

IPL 2025: കാവ്യ ചേച്ചിക്ക് അറിയാമോ എന്നെ പത്ത് പേര് അറിഞ്ഞിട്ടുണ്ടെങ്കില്‍ അത് മുംബൈ കാരണമാ, അത് വിട്ടൊരു കളിയില്ല, ഉണ്ട ചോറിന് നന്ദി കാണിക്കുന്നവനാണ് ഞാന്‍

നാട് നശിക്കാതിരിക്കണമെങ്കില്‍ ഇനി ഭരണമാറ്റം ഉണ്ടാകരുത്; 2021 മുതല്‍ വികസനം ജനങ്ങള്‍ അറിഞ്ഞു തുടങ്ങി; വികസന തുടര്‍ച്ച ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി

MI VS SRH: ആ താരമില്ലായിരുന്നെങ്കിൽ എനിക്ക് പണി കിട്ടിയേനെ, മത്സരത്തിൽ എന്നെ രക്ഷിച്ചത് അദ്ദേഹമാണ്: സൂര്യകുമാർ യാദവ്

മുപ്പത് മണിക്കൂർ നീണ്ട മൗനം, ഒടുവിൽ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കാനഡ

'മാസപ്പടിയിൽ മുഖ്യ ആസൂത്രക വീണ, പ്രതിമാസം 8 ലക്ഷം രൂപ അക്കൗണ്ടിലെത്തി'; എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ

IPL 2025: ഞങ്ങളോട് മുട്ടാന്‍ ഇനി ആര്‍ക്കുമാവില്ല, മറ്റുളളവരൊക്കെ ഒന്ന് കരുതിയിരുന്നോ, തുടര്‍ച്ചയായ വിജയത്തില്‍ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ

MI VS SRH: എടാ എതിരാളികളെ, ഞങ്ങൾ തുടങ്ങിയിട്ടേ ഉള്ളു, ഇതൊരു സാമ്പിൾ മാത്രം: ഹാർദിക് പാണ്ട്യ

പഹൽഗാം ഭീകരാക്രമണം; കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്, അടിയന്തര കോൺഗ്രസ് പ്രവർത്തക സമിതിയും ഇന്ന് ചേരും