മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും ജീവിതകാലത്തേക്കുള്ള വാഗ്ദാനത്തിലേക്ക്; മീര നന്ദന്‍ വിവാഹിതയാകുന്നു; വരന്‍ ശ്രീജു

നടിയും ആര്‍ജെയുമായ മീര നന്ദന്‍ വിവാഹിതയാകുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം കഴിഞ്ഞു. മീര തന്നെയാണ് നിശ്ചയത്തിന്റെ വിവരങ്ങള്‍ സാമുഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുകുടുംബവും പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തുകയായിരുന്നു.

”ഒരു മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ജീവിതകാലത്തേക്കുള്ള ഒരു വാഗ്ദാനത്തിലേക്ക് മീരയും ശ്രീജുവും എത്തിയത്. മാതാപിതാക്കള്‍ പരസ്പരം സംസാരിച്ചതിനു ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരായിരിക്കുമെന്ന് കാണാന്‍ ശ്രീജു ലണ്ടനില്‍ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയെയും പോലെ തന്നെ… എന്നാല്‍ അതിന്റെതായ പ്രത്യേകതകളുമുണ്ട്; അവര്‍ കണ്ടുമുട്ടുന്നു, പ്രണയത്തിലാകുന്നു, അവരുടെ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ചിലവഴിക്കാന്‍ തീരുമാനിക്കുന്നു.”ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സ് അവരുടെ പേജിലൂടെ പുറത്തുവിട്ട സ്‌റ്റോറിയില്‍ പറയുന്നു.

ഏഷ്യാനെറ്റില്‍ അവതാരകയായി മീര ആദ്യം എത്തുന്നത്. തുടര്‍ന്ന് ദിലീപിന്റെ നായികയായി മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മീര മലയാളികളുടെ പ്രിയ നായികയായി. 2008 ലാണ് സിനിമാ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് മീര നന്ദന്‍ അഭിണയിച്ച പ്രമുഖ സിനിമകള്‍.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി