നടന്‍ ബാബുരാജിന്റെ മകന്റെ വിവാഹ റിസപ്ഷനില്‍ തിളങ്ങി മമ്മൂട്ടിയും മോഹന്‍ലാലും. കഴിഞ്ഞ ദിവസമാണ് ബാബുരാജിന്റെ മകന്‍ അഭയ് വിവാഹിതനായത്. ഗ്ലാഡിസ് ആണ് വധു. വിവാഹത്തിന്റെയും റിസപ്ഷന്റെയും ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ താരസമ്പന്നമായിരുന്നു അഭയ്‌യുടെ റിസപ്ഷന്‍. ബാബു രാജിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അഭയ്. അക്ഷയ് മറ്റൊരു മകനാണ്.
വിവാഹ മോചനത്തിന് ശേഷം 2002ല്‍ ആണ് ബാബുരാജ് വാണി വിശ്വനാഥിനെ വിവാഹം ചെയ്യുന്നത്. ആര്‍ച്ചയും ആരോമലുമാണ് ഇവരുടെ മക്കള്‍. ബാബുരാജിന്റെ മകന്‍ വിവാഹിതനാവുന്ന എന്ന വാര്‍ത്ത വന്നതോടെയാണ് താരത്തിന്റെ ആദ്യ ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചും പ്രേക്ഷകര്‍ അറിയുന്നത്.
ബാബുരാജ് മകന്‍ അഭയുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ വീഡിയോ ആണ് ആദ്യം പുറത്ത് വന്നത്. ആദ്യ ഭാര്യക്കും മക്കള്‍ക്കുമൊപ്പം ചടങ്ങുകളിലെല്ലാം പങ്കെടുത്തതിന് ശേഷമാണ് നടന്‍ മടങ്ങിയത്.