കഴിഞ്ഞ ആഴ്ച ശരിക്കുള്ള പൊലീസ് ജീപ്പില്‍, ഇന്ന് ഷൂട്ടിംഗ് ജീപ്പില്‍..; വൈറലായി ബൈജുവിന്റെ പോസ്റ്റ്

നടന്‍ ബൈജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച റീല്‍ വൈറലാകുന്നു. സിനിമാ സെറ്റില്‍ പൊലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന വിഡിയോ ആണ് നടന്‍ പങ്കുവച്ചത്. കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രക്കാരനെ കാറിടിച്ച കേസുമായി ബന്ധപ്പെട്ട് ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത് വാര്‍ത്തായിരുന്നു.

ഈ സംഭവുമായി ബന്ധപ്പെടുത്തിയായിരുന്നു നടന്റെ റീല്‍ വീഡിയോ. ”കഴിഞ്ഞ ഞായറാഴ്ച്ച ശരിക്കുള്ള പൊലീസ് ജീപ്പില്‍ കയറി, ഈ ഞായറാഴ്ച്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജീപ്പിലാണ്, മനുഷ്യന്റ ഓരോരോ യോഗം.. എന്തു ചെയ്യാന്‍ പറ്റും” റീല്‍ വീഡിയോയിലെ ബൈജുവിന്റെ ഡയലോഗ്.

‘ഇടിനാശം വെള്ളപ്പൊക്കം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നെടുത്ത വീഡിയോ ആണിത്. അതേസമയം തിരുവനന്തപുരത്ത് വച്ച് നടന്ന അപകടത്തില്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് ബൈജു രംഗത്ത് വന്നിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു.

തിരുവനന്തപുരം വെള്ളയമ്പലത്ത് വച്ച് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ട് പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ശേഷം അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

Latest Stories

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു