നടന്‍ ബാലയും ഗായിക അമൃതയും വിവാഹമോചിതരായി

നടന്‍ ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കുടുംബ കോടതിയില്‍ എത്തിയാണ് ഇരുവരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയില്‍ എത്തിയത്.

വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെയാണ് ഇരുവരും നിയമ നടപടികള്‍ സ്വീകരിച്ചത്. ഏഴു വയസ്സുള്ള ഏകമകള്‍ അവന്തികയെ അമ്മയായ അമൃതയ്ക്കൊപ്പം വിടാനും ഇരുവരും തമ്മില്‍ ധാരണയായി.

ടിവി റിയാലിറ്റി ഷോയിലൂടെ ആണ് അമൃതാ സുരേഷ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ഇതേ ഷോയില്‍ അതിഥിയായി എത്തിയ സിനിമാ താരം ബാലയുമായി പ്രണയത്തിലായ അമൃത 2010 ലാണ് വിവാഹിതയായത്. 2012 ല്‍ മകള്‍ അവന്തിക ജനിച്ച ശേഷം 2016 മുതലാണ് ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം