ആരാണ് ഈ കേസിന് പിന്നിലെന്ന് അറിയാം, എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും: ബാല

തന്നെ കണ്ണീരിന് ദൈവം പകരം ചോദിക്കുമെന്ന് നടന്‍ ബാല. മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ ബാലയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണം. മൂന്ന് ആഴ്ചയായി മുന്‍ ഭാര്യക്കെതിരെ സംസാരിച്ചിട്ടില്ല. പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ല എന്നാണ് ബാല പറയുന്നത്.

”ഞാന്‍ മൂന്ന് ആഴ്ചയായി ഈ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഞാന്‍ അക്കാര്യത്തില്‍ കൊടുത്ത ഉറപ്പ് പാലിച്ചിട്ടിട്ടുണ്ട്. പിന്നെ എന്തിനാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്ന് എനിക്ക് അറിയില്ല. എന്തിന് വേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം ഇപ്പോ ആരാണ് കളിക്കുന്നതെന്ന് പരിശോധിക്കണം.”

”കുടുംബത്തെ ഇപ്പോള്‍ വലിച്ചിഴയ്ക്കുന്നത് ഞാനല്ല. എന്തിന് വേണ്ടിയാണ് ഇതെന്ന് നിങ്ങള്‍ തീരുമാനിക്കൂ. എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും. ഇനി വെറുതെയിരിക്കില്ല. കണ്ണീര് കുടിപ്പിച്ചവര്‍ക്കുള്ള ഫലം ദൈവം നല്‍കും” എന്നാണ് ബാല പറഞ്ഞത്.

അതേസമയം, ഇന്ന് പുലര്‍ച്ചെയാണ് നടന്‍ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ച് കേസ് എടുക്കാനുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുന്‍ പങ്കാളിയുമായുള്ള കരാര്‍ ലംഘിച്ചതിന് ഐപിസി 406, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ഈ കേസ് ഗൂഢാലോനയാണെന്നും ഹൈക്കോടതിയില്‍ പോകുമെന്നും നടന്റെ അഭിഭാഷക അറിയിച്ചിട്ടുണ്ട്.

Latest Stories

ആലിയ ഭട്ട് സിനിമയുടെ പേരില്‍ പൊട്ടിത്തെറി, തമ്മിലടിച്ച് കരണ്‍ ജോഹറും ദിവ്യ ഖോസ്ല കുമാറും; കോപ്പിയടി ആരോപണവും

"ഞാൻ കണ്ടപ്പോൾ തൊട്ട് വിരാട് കൊഹ്‌ലിയിൽ മാറ്റമില്ലാത്ത ഒരേ ഒരു കാര്യം അതാണ് "; ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ

കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ വെറിയില്‍ മാറ്റമില്ല

ട്രൂഡോ സർക്കാരിൻ്റേത് വോട്ടുബാങ്ക് രാഷ്ട്രീയം; വിമർശിച്ച് കേന്ദ്രവിദേശകാര്യ മന്ത്രാലയം

രാജ്യത്തെ മദ്രസ സംവിധാനം ഇല്ലാതാക്കാനുള്ള നിഗൂഢ ശ്രമം; കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനം നടത്തുന്നുവെന്ന് മുസ്ലീം ലീഗ്

"ബാലൺ ഡി ഓർ നേടാൻ ഏറ്റവും യോഗ്യൻ അവനാണ്, അദ്ദേഹത്തിന് കൊടുക്കൂ"; ബ്രസീലിയൻ ഇതിഹാസം തിരഞ്ഞെടുത്തത് ആ താരത്തെ

എന്റെ വിവാഹം ഉറപ്പിച്ച സമയമായിരുന്നു, കിടപ്പറ സീന്‍ ചെയ്യാന്‍ സംവിധായകന്‍ കംഫര്‍ട്ട് ആക്കി, മുറിയിലുണ്ടായത് നാലുപേര്‍ മാത്രം: സാധിക വേണുഗോപാല്‍

"അവർക്കെതിരെ കളിക്കുന്നത് ഒരിക്കലും എളുപ്പമല്ല" - ചാമ്പ്യൻസ് ലീഗിൽ തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ടീമിനെ കുറിച്ച് പെപ് ഗ്വാർഡിയോള

'വയനാട് ദുരന്തത്തിൽ കേന്ദ്രം സഹായം നൽകണം'; പ്രമേയം പാസാക്കി നിയമസഭ

മുൻ ഭാര്യയുടെ പരാതിയിലെടുത്ത കേസ്; നടൻ ബാലക്ക് ജാമ്യം