അച്ഛന്‍ കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കും, മുറിയില്‍ പൂട്ടിയിട്ട് എനിക്ക് ഭക്ഷണം പോലും തന്നിട്ടില്ല, ശാരീരികമായി ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്; ബാലക്കെതിരെ മകള്‍

ബാലയ്‌ക്കെതിരെ രംഗത്തെത്തി നടന്റെ മകള്‍ അവന്തിക. വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ബാല എന്നും രംഗത്തെത്തുന്നുണ്ട്. മകളെ തന്നില്‍ നിന്നും അമൃത അകറ്റുകയാണ് എന്നാണ് ബാല ആരോപണം. ഈ ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തിക.

അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണ് എന്നാണ് അവന്തിക പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് മകള്‍ സംസാരിച്ചത്. ”എന്റെ അമ്മയേയും ആന്റിയേയും അമ്മാമ്മയേയും ബാധിക്കുന്ന ഒരു പ്രധാന വിഷയത്തെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ഇതിനെ കുറിച്ച് സംസാരിക്കാന്‍ പോലും സത്യത്തില്‍ എനിക്ക് താല്‍പര്യമില്ല. പക്ഷേ എന്റെ കുടുംബം വിഷമിക്കുന്നത് കണ്ട് ഞാന്‍ മടുത്തു.”

”അത് മാത്രവുമല്ല എന്നേയും ഇത് വളരെ അധികം ബാധിക്കുന്നുണ്ട്. എന്നേയും എന്റെ അമ്മയെ കുറിച്ചും തെറ്റായ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുകയാണ്. സ്‌കൂളില്‍ പോകുമ്പോള്‍ കൂട്ടുകാര്‍ ഇത് സത്യമാണോ ശരിക്കും ഇതൊക്കെ നടന്നതാണോ എന്നൊക്കെ ചോദിക്കും. എല്ലാവരും കരുതുന്നത് ഞാനും എന്റെ അമ്മയും മോശമാണെന്നാണ്. എന്നാല്‍ അതല്ല സത്യം.”

”ഞാന്‍ എന്റെ അച്ഛനെ കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്‌റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്‌നേഹിക്കാന്‍ എനിക്കൊരു കാരണം പോലുമില്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്.”

”ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നു. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും ഞാന്‍ കുഞ്ഞല്ലേ. എന്റെ അമ്മ എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല. അച്ഛന്‍ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്. ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്, ഒരു തവണ അദ്ദേഹം വളരെ അധികം മദ്യപിച്ച് വന്നിട്ട് ഒരു ഗ്ലാസ് കുപ്പി എറിഞ്ഞു.”

”എന്റെ അമ്മ തടുത്തില്ല എങ്കില്‍ അത് എന്റെ തലയില്‍ വന്ന് ഇടിച്ചേനെ. ഒരു തവണ കോടതിയില്‍ നിന്ന് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയില്‍ പൂട്ടിയിട്ട് എനിക്ക് ഭക്ഷണം പോലും തന്നിട്ടില്ല. എന്റെ അമ്മയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണ്” എന്നാണ് അവന്തിക പറയുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി