ബാലച്ചേട്ടന്റെ ഭാര്യ ആയത് കൊണ്ട് ഫേമസ് ആയി, അതില്‍ തര്‍ക്കമുണ്ടോ? പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്നുമൊക്കെ കമന്റ് വന്നിരുന്നു: എലിസബത്ത്

നടന്‍ ബാലയും ഭാര്യ എലിസബത്തും വേര്‍പിരിയുന്നുവെന്ന ചര്‍ച്ചകള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. എലിസബത്ത് പങ്കുവയ്ക്കുന്ന ദുഖം നിറഞ്ഞ പോസ്റ്റുകള്‍ ആയിരുന്നു ഈ ചര്‍ച്ചയ്ക്ക് പിന്നില്‍. എലിസബത്തിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ വീഡിയോക്ക് എതിരെ വരുന്ന നെഗറ്റീവ് കമന്റുകള്‍ക്ക് താന്‍ ബാലച്ചേട്ടന്റെ ഭാര്യ തന്നെയാണ് എന്ന് പറഞ്ഞു കൊണ്ടാണ് എലിസബത്തിന്റെ പ്രതികരണം.

എലിസബത്തിന്റെ വാക്കുകള്‍:

മുമ്പ് ഇട്ടൊരു വീഡിയോയില്‍ എനിക്ക് ഡിപ്രഷനാണ്, ഞാന്‍ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ആരോ കമന്റ് ഇട്ടിരുന്നു. അക്കാര്യം ഞാന്‍ വീഡിയോയില്‍ പറഞ്ഞതേയുള്ളൂ, അപ്പോഴേക്കും ഇതാണോ ഡിപ്രഷന്‍ എന്നൊക്കെ പറഞ്ഞ് കുറേ നെഗറ്റീവ് കമന്റ്‌സ് വന്നു. തോന്നിയപോലെ ആരെയെങ്കിലും കെട്ടി, ശേഷം പണികിട്ടിയിട്ട് പറയുന്നതല്ല ഡിപ്രഷന്‍ എന്നൊക്കെ പറഞ്ഞു.

ഇന്ന ഒരു കാരണം കൊണ്ട് മാത്രം ഉണ്ടാകുന്ന കാര്യമല്ല ഡിപ്രഷന്‍. എനിക്ക് ഡിപ്രഷനാണെന്ന് എവിടെയും പറഞ്ഞിട്ടുമില്ല. ബാലച്ചേട്ടന്റെ ഭാര്യ ആയത് കൊണ്ട് ഫേമസ് ആയി. അതുകൊണ്ടാണ് വീഡിയോ ഇടുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകള്‍ വേറെ വന്നു. ബാലച്ചേട്ടന്റെ ഭാര്യയാണ്. അതിലിപ്പോള്‍ എന്തെങ്കിലും തര്‍ക്കമുണ്ടോ. എനിക്ക് തര്‍ക്കമില്ല. മറ്റാര്‍ക്കും തര്‍ക്കമില്ലെന്നുമാണ് ഞാന്‍ കരുതുന്നത്.

അതുകൊണ്ട് എനിക്ക് ഫെയ്‌സ്ബുക്ക് ഉപയോഗിച്ചൂടാ എന്നൊരു നിയമം ഉണ്ടോന്ന് എനിക്ക് അറിയില്ല. സെലിബ്രിറ്റി സ്റ്റാറ്റസിന് വേണ്ടിയാണ് ഞാന്‍ പ്രേമ വിവാഹം കഴിച്ചതെങ്കില്‍, എനിക്ക് ഇതിന് മുമ്പും ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടായിരുന്നു. അതിലും ഞാന്‍ വീഡിയോസ് ചെയ്യുമായിരുന്നു. നല്ല റീച്ചുള്ള അക്കൗണ്ട് ആയിരുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ ആ അക്കൗണ്ട് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്.

പക്ഷേ ഇപ്പോഴത്തെ അക്കൗണ്ടിനെ മുന്നത്തിനേക്കാള്‍ റീച്ചുണ്ട്. ശരിയാണ് സെലിബ്രിറ്റിയുടെ ഭാര്യ ആയതുകൊണ്ട് കിട്ടിയതാണ്. പക്ഷേ സെലിബ്രിറ്റി വൈഫ് ആയത് കൊണ്ട് ഈ വീഡിയോ കാണണമെന്നോ ഫോളോ ചെയ്യണമെന്നോ ആഗ്രഹമില്ല. ഇഷ്ടമാണെങ്കില്‍ മാത്രം ഫോളോ ചെയ്താല്‍ മതി. ഇതെല്ലാം എന്റെ സന്തോഷത്തിന് വേണ്ടി ഞാന്‍ ചെയ്യുന്ന കാര്യങ്ങളാണ്.

Latest Stories

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍