ചേരാത്ത ഇയാളെ സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍..; ചര്‍ച്ചയായി എലിസബത്തിന്റെ കുറിപ്പ്‌

നടന്‍ ബാലയുടെ വിവാഹം കഴിഞ്ഞപ്പോള്‍ തന്നെ എത്തിയ വിമര്‍ശന കമന്റുകള്‍ ആയിരുന്നു ഇരുവരും വൈകാതെ തന്നെ വേര്‍പിരിയും എന്നത്. ഇതിന് പിന്നാലെ പലപ്പോഴും ബാലയുടെ ‘വിവാഹമോചനം’ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ബന്ധം വളരെ സ്‌ട്രോങ് ആണെന്ന് ബാലയും എലിസബത്തും വീഡിയോയും ചിത്രങ്ങളും പങ്കുവച്ച് വ്യക്തമാക്കാറുണ്ട്.

എന്നാല്‍ ഒടുവില്‍ ഇരുവരും ശരിക്കും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അതിന് കാരണമായത് ബാലയുടെ വെളിപ്പെടുത്തലും എലിസബത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമാണ്. അതീവ സങ്കടത്തിലൂടെയാണ് താന്‍ കടന്നു പോകുന്നത് എന്ന് വ്യക്തമാക്കുന്ന കുറിപ്പുമായാണ് എലിസബത്ത് രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങള്‍ക്ക് അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍ എന്ന് തുടങ്ങുന്ന വരികളുള്ള കുറിപ്പാണ് എലിസബത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഹൃദയശുദ്ധിയുള്ളവര്‍ സ്‌നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെ കുറിച്ചാണ് കുറിപ്പിന്റെ ബാക്കി ഭാഗം.

നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിന് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ബാലയുമായി എന്തിനാണ് പിരിഞ്ഞതെന്നും എല്ലാം സഹിക്കാന്‍ ദൈവം എലിസബത്തിന് ശക്തി നല്‍കട്ടെയെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. ജീവിതത്തിലെ സങ്കടങ്ങള്‍ മുഴുവന്‍ സമൂഹ മാധ്യമങ്ങളില്‍ ഇങ്ങനെ പോസ്റ്റ് ചെയ്യരുത് എന്ന് ഉപദേശിച്ചും കമന്റുകള്‍ എത്തുന്നുണ്ട്.

അടുത്തിടെ എലിസബത്ത് പങ്കുവച്ച മറ്റൊരു പോസ്റ്റും വൈറലായിരുന്നു. ”നമ്മുടെ ജീവിതത്തില്‍ നമ്മള്‍ സാധ്യമായതെല്ലാം ചെയ്തു കൊടുത്തിട്ടുള്ള ഒരാള്‍ ഉണ്ടാകും. എന്നിട്ടും അവര്‍ നമ്മളെ വെറും വട്ട പൂജ്യമാണെന്ന് തോന്നിപ്പിക്കും” എന്നാണ് തന്റെ ഒറ്റയ്ക്കുള്ള ചിത്രങ്ങളുടെ വീഡിയോ പങ്കുവച്ച് എലിസബത്ത് ഫെയ്സ്ബുക്കില്‍ നേരത്തെ കുറിച്ചത്.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി