ഞാന്‍ മെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് ജോലി ചെയ്യുന്നത്.. നിങ്ങള്‍ കരുതുന്നത് പോലെ ഒന്നും കിട്ടിയെന്ന് വരില്ല: എലിസബത്ത്

നടന്‍ ബാലയുമായി വേര്‍പിരിഞ്ഞതിന് ശേഷം യൂട്യൂബിലും സജീവമായി ഡോ. എലിസബത്ത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിവാഹിതരായ ഇവര്‍ ഒക്ടോബറിലാണ് വേര്‍പിരിഞ്ഞ വിവരം പുറത്തുവിട്ടത്. കുടുംബ ജീവിതത്തില്‍ രണ്ടാം തവണയും തോറ്റുപോയി എന്നാണ് ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്.

എലിസബത്തിന്റെ യൂട്യൂബ് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നെ എല്ലാവരും അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് എലിസബത്തിന്റെ വീഡിയോ തുടങ്ങുന്നത്. മെഡിക്കല്‍ ടോപ്പിക്കുകള്‍ പങ്കുവയ്ക്കാനാണ് വീഡിയോയില്‍ വരുന്നത്. നിങ്ങള്‍ കരുതും പോലെയുള്ള വിഷയങ്ങള്‍ ആവില്ല എന്നാണ് എലിസബത്ത് പറയുന്നത്.

എലിസബത്തിന്റെ വാക്കുകള്‍:

ഞാന്‍ ഡോ. എലിസബത്ത് മെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ ഡോക്ടറായി ജോലി നോക്കുകയാണ് ഇപ്പോള്‍. ഞാന്‍ ഭയങ്കര സീരിയസ് ആയിട്ട് ഒന്നും ആയിട്ടല്ല യുട്യൂബില്‍ സജീവം ആയത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം തമാശയ്ക്ക് തുടങ്ങിയതാണ്. എന്നാല്‍ നിങ്ങള്‍ എന്നെ അംഗീകരിച്ചതില്‍ സന്തോഷം. ചില ആളുകള്‍ മെഡിക്കല്‍ ടോപ്പിക്കുകളാണ് ചോദിക്കുക. അതിനൊക്കെ മറുപടി പറയാം എന്നാണ് കരുതിയത്.

ഞാന്‍ നോര്‍മല്‍ ആളുകള്‍ സംസാരിക്കുന്ന രീതിയിലാകും സംസാരിക്കുക. നിങ്ങള്‍ കരുതും പോലെയുള്ള വിഷയങ്ങള്‍ ആകില്ല ചിലപ്പോള്‍ ഞാന്‍ പറഞ്ഞെന്ന് വരിക. വലിയൊരു മോട്ടിവേഷണല്‍ സ്പീക്കര്‍ ഒന്നുമല്ല ഞാന്‍. പക്ഷെ പറയുന്നത് കാര്യങ്ങള്‍ ആയിരിക്കും.

നിങ്ങള്‍ കരുതും പോലെ പ്രൊഫഷണല്‍ സ്പീച്ചും പ്രൊഫഷണല്‍ ടോപ്പിക്കുമായി ഒന്നും ആകില്ല ഞാന്‍ സംസാരിക്കുക. കാര്യങ്ങള്‍ പറയും ഇതൊക്കെയാണ് കാര്യങ്ങളെന്ന്. പിന്നെ എഡിറ്റിങ്ങും എല്ലാം ഞാന്‍ തന്നെയാകും. ഇഷ്ടം കൊണ്ട് തുടങ്ങിയതാണ്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം