വിഷമം സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ് പോസ്റ്റ് ഇടുന്നത്, വയ്യാതിരിക്കുന്ന ഒരാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നു..: എലിസബത്ത്

ഏറ്റവും വിഷമം പിടിച്ച ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും സോഷ്യല്‍ മീഡിയയില്‍ അശ്ലീല സന്ദേശങ്ങള്‍ വരികയാണെന്ന് തുറന്നു പറഞ്ഞ് ബാലയുടെ ഭാര്യ എലിസബത്ത്. മോശം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് എലിസബത്തിന്റെ പ്രതികരണം. വിഷമം സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നതെന്നും ഒരു സ്ത്രീയുടെ ഭര്‍ത്താവിന് എന്തെങ്കിലും പറ്റിയാല്‍ ഇങ്ങനെയാണോ ആളുകള്‍ പെരുമാറുകയെന്നും എലിസബത്ത് ചോദിക്കുന്നുണ്ട്.

എലിസബത്തിന്റെ കുറിപ്പ്:

ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്. ഒരു സ്ത്രീയുടെ ഭര്‍ത്താവിന് എന്തെങ്കിലും പറ്റിയാല്‍ ഇങ്ങനെയാണോ ആളുകള്‍ പെരുമാറുക. ഈ സ്‌ക്രീന്‍ഷോട്ട് ഇടാന്‍ കാരണം ഞാന്‍ പറയാം. ഇയാളുടെ ട്രോള്‍ ഗ്രൂപ്പില്‍ പണ്ടൊരു അഞ്ച് ദിവസം ഞാന്‍ ഗ്രൂപ്പ് അഡ്മിന്‍ ആയി ഉണ്ടായിരുന്നു. എനിക്ക് ട്രോള്‍ ഗ്രൂപ്പ് എന്നു പറഞ്ഞാല്‍ ട്രോള്‍ റിപ്പബ്ലിക് ഇടാന്‍ ആണ് ഇഷ്ടം. പക്ഷേ ”ഒന്ന് അഡ്മിന്‍ ആയി നില്‍ക്കൂ, ഇഷ്ടപ്പെട്ടില്ലെങ്കില്‍ വേണ്ട” എന്നൊക്കെ പറഞ്ഞു ആ ഗ്രൂപ്പില്‍ കയറിയതാണ്.

അവരുടെ അഡ്മിന്‍സ് ഗ്രൂപ്പില്‍ ഞാന്‍ ഉണ്ടായിരുന്നു. അതില്‍ ഉള്ള ഒരു ഫേക്ക് ഐഡി എനിക്ക് മോശമായി മെസ്സേജ് ചെയ്തിരുന്നു. ഞാന്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് ഈ പറയുന്ന ആള്‍ക്ക് അയച്ചു. ആരാണ് ഈ ഫേക്ക് ഐഡി എന്നു ചോദിച്ചിരുന്നു. അപ്പോള്‍ പുള്ളിക്ക് അറിയില്ല എന്നും അതില്‍ എന്താണ് ഇത്ര തെറ്റ് എന്നും തിരിച്ചു ചോദിച്ചു. ഞാന്‍ അപ്പോള്‍ തന്നെ ആ ഗ്രൂപ്പില്‍ നിന്നും ഇവരുടെ അഡ്മിന്‍ ഗ്രൂപ്പില്‍ നിന്നും പിന്‍വാങ്ങി. വീണ്ടും ഇതുപോലെ ഇടയ്ക്കു കോള്‍ ചെയ്യാനും അത് പോലെ ഇന്‍സ്റ്റയില്‍ മെസ്സേജ് ചെയ്യാനും ശ്രമിക്കുന്നു.

മറുപടി ഇല്ല എന്നു കണ്ടപ്പോള്‍ എന്റെ ജാഡ കാരണമാണ് ഞാന്‍ ഇപ്പോള്‍ കടന്നു പോകുന്ന അവസ്ഥ അനുഭവിക്കുന്നതെന്ന് പറഞ്ഞു. എന്റെ ഭര്‍ത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്, എന്തെങ്കിലും ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന കുറെ ആളുകള്‍ ഉണ്ട് എന്ന് അറിയാം. നിങ്ങളെയൊന്നും ബ്ലോക്ക് ചെയ്തിട്ട് ഒരു കാര്യമില്ല എന്ന് അറിയാം. ഇപ്പോള്‍ തന്നെ 100 ഫേക്ക് ഐഡി ഉണ്ടല്ലോ. അതുപോലെ ഒരാള്‍ വയ്യാതെ ഇരിക്കുന്ന ഒരു സമയത്ത് അയാളുടെ ഭാര്യയോട് ‘ഐ ലവ് യു’ പറയുന്നത് എന്ത് കണ്ടിട്ടാണെന്ന് മനസിലാവുന്നില്ല.

‘എന്താ ബുക്ക് ചെയ്യണോ’, ഈ 4 ദിവസത്തില്‍ 2 പേരാണ് ഇതു പോലെ പറഞ്ഞത്. ഒരാള്‍ ഒരാളോട് ഇഷ്ടമാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. പക്ഷേ ഇങ്ങനെയുള്ള അവസ്ഥയില്‍ ഇരിക്കുമ്പോള്‍ എങ്ങനെ പറയാന്‍ തോന്നുന്നു. ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്ക് ആയാല്‍ പിന്നെ ഈസിയാണ് അല്ലെ കാര്യങ്ങള്‍. ദയവു ചെയ്ത്, ഈ പെണ്ണ് എന്ന് പറഞ്ഞാല്‍ ഉപയോഗിക്കാന്‍ ഉള്ള വസ്തു മാത്രമായി കാണുന്നത് മാറ്റിവയ്ക്കൂ. അവര്‍ക്കും ഈ മനസ്സും വിഷമവും ഒക്കെ ഉണ്ട് എന്ന് കാണുന്നത് നല്ലതായിരിക്കും. പിന്നെ ബാല ചേട്ടന്‍ ഓക്കേ ആണ്. എല്ലാരുടെയും പ്രാര്‍ഥനകള്‍ക്കു നന്ദി.

Latest Stories

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല