ഷോര്‍ട്ട്പുട്ടിനും സ്പൂണ്‍ റെയ്‌സിനും സമ്മാനം..; സോഷ്യല്‍ മീഡിയയില്‍ എലിബത്തിന്റെ വിശേഷങ്ങള്‍, മൗനം പാലിച്ച് ബാല

സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തിയ നടന്‍ ബാലയുടെ ഭാര്യ ഡോ. എലിസബത്തിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ സ്വീകരണമാണ് ലഭിക്കുന്നത്. താന്‍ രണ്ടാം തവണയും കുടുംബ ജീവിതത്തില്‍ തോറ്റു പോയി എന്ന് പറഞ്ഞാണ് താനും എലിസബത്തും വേര്‍പിരിഞ്ഞു എന്ന കാര്യം ബാല പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തിയത്.

എന്നാല്‍ തങ്ങള്‍ ഡിവോഴ്‌സ് ആയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം എലിസബത്ത് പറഞ്ഞിരുന്നു. അധിക്ഷേപിക്കുന്ന കമന്റുകള്‍ എത്തിയതോടെ തന്റെ അക്കൗണ്ട് ലോക്ക് ചെയ്ത് വച്ചിരിക്കുകയാണ് എലിസബത്ത്. എന്നാല്‍ തന്റെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ വരെ യൂട്യൂബ് ചാനലിലൂടെ എലിസബത്ത് പങ്കുവയ്ക്കുന്നുണ്ട്.

വളരെ സന്തോഷമുള്ളൊരു കാര്യം പങ്കുവെക്കാനാണ് ഈ വീഡിയോ എടുക്കുന്നതെന്ന് പറഞ്ഞാണ് എലിസബത്ത് പുതിയ വ്ളോഗുമായി എത്തിയിരിക്കുന്നത്. തനിക്ക് നാല് സമ്മാനങ്ങള്‍ കിട്ടിയതിന്റെ ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഹോസ്പിറ്റല്‍ ഡേയോട് അനുബന്ധിച്ച് കഴിഞ്ഞ ആഴ്ച സ്പോര്‍ട്സ് വീക്ക് നടത്തി.

അതില്‍ കുറച്ച് മത്സരങ്ങളില്‍ പങ്കെടുക്കുകയും അതിനൊക്കെ സമ്മാനം ലഭിക്കുകയും ചെയ്തു. ഷോര്‍ട്ട്പുട്ടിന് ഒന്നാം സ്ഥാനവും ഡിസ്‌കസ്ത്രോ, ഓട്ടം, സ്പൂണ്‍ റെയ്‌സ് എന്നിവയ്ക്ക് രണ്ടാം സ്ഥാനം വീതവുമാണ് ലഭിച്ചത്. ഇത്രയും ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്.

സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ താന്‍ സ്പോര്‍ട്സില്‍ ആക്ടീവായിരുന്നു. അന്ന് ഷോര്‍ട്ട്പുട്ട് മത്സരത്തില്‍ വിജയിച്ച് സബ്ജില്ല വരെ പോയിരുന്നു. വീണ്ടും അതിലൊക്കെ പങ്കെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷം കൊണ്ടാണ് താനിപ്പോള്‍ വന്നിരിക്കുന്നത് എന്നാണ് എലിസബത്ത് പറയുന്നത്.

ഇതിനൊപ്പം ഏഴാം ക്ലാസില്‍ പഠിപ്പിച്ച അധ്യാപകനെ കാണാന്‍ സാധിച്ചതിന്റെ സന്തോഷവും എലിസബത്ത് പങ്കുവച്ചു. ഇത്രയും കാര്യങ്ങള്‍ പറയാനാണ് താന്‍ വന്നതെന്ന് സൂചിപ്പിച്ച താരപത്നി തനിക്ക് ലഭിച്ച സമ്മാനങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്