ചെകുത്താന്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി; മാനനഷ്ടക്കേസുമായി ബാല

യൂട്യൂബര്‍ ചെകുത്താനെതിരെ മാനനഷ്ടക്കേസുമായി നടന്‍ ബാല. ചെകുത്താന്‍ എന്ന് വിളിക്കുന്ന അജു അലക്‌സിനെതിരെ ബാല വക്കീല്‍ നോട്ടീസ് അയച്ചു. നടന്‍ തന്നെ വീട്ടില്‍ കയറി ആക്രമിച്ചു എന്നത് തെറ്റായ പ്രസ്താവനയാണ് എന്നാണ് നോട്ടീസില്‍ പറയുന്നത്.

ഇത് കൂടാതെ അജുവിനെതിരെ ക്രിമിനല്‍ കേസും ബാല ഫയല്‍ ചെയ്തിട്ടുണ്ട്. ബാല തോക്കുമായി ഫ്‌ളാറ്റില്‍ എത്തി ഭീഷണിപ്പെടുത്തി എന്നായിരുന്നു ചെകുത്താന്റെ ആരോപണം. താന്‍ തോക്കുമായി ചെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന വീഡിയോ ബാല പങ്കുവച്ചിരുന്നു.

ചെകുത്താന്റെ വ്യാജ ആരോപണം തന്റെ ബിസിനസിനെയും തന്നെ വിശ്വസിക്കുന്നവര്‍ക്കിടയിലും ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ബാല പറയുന്നത്. യൂട്യൂബ് വഴി ചെകുത്താന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണം, അപകീര്‍ത്തികരമായ വീഡിയോ പിന്‍വലിക്കണം എന്നിങ്ങനെയാണ് ബാലയുടെ ആവശ്യം.

ഇത് മൂന്ന് ദിവസത്തിനുള്ളില്‍ ചെയ്തില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്നാണ് ബാല പറയുന്നത്. ഇതോടൊപ്പം തന്നെ അജു അലക്‌സിനെതിരെ പാലാരിവട്ടം പൊലീസില്‍ മറ്റൊരു ക്രിമിനല്‍ കേസ് കൂടി ഫയല്‍ ചെയ്തിട്ടുണ്ട്. തനിക്കെതിരെ യൂട്യൂബര്‍ ഗൂഢാലോചന നടത്തി എന്നാണ് പരാതിയില്‍ പറയുന്നത്.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍