'ഭൂതകാലം ഞാന്‍ മറക്കുന്നു..', ബാല വീണ്ടും വിവാഹിതനായി? മുറപ്പെണ്ണിനൊപ്പമുള്ള ചിത്രവുമായി താരം

മുറപ്പെണ്ണിനൊപ്പമുള്ള ചിത്രം പങ്കുവച്ച നടന്‍ ബാലയ്ക്ക വിമര്‍ശനങ്ങള്‍. കടുത്ത പ്രതിസന്ധി ഘട്ടത്തില്‍ കൂടെയുണ്ടായിരുന്ന ഭാര്യ എലിസബത്തിനെ ഇപ്പോള്‍ ബാലയുടെ ഒരു പോസ്റ്റിലും കാണാറില്ല. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. ബാലയുടെ പുതിയ പോസ്റ്റില്‍ മുറപ്പെണ്ണായ കോകില ആണ് ഒന്നിച്ചുള്ളത്.

”എന്റെ ത്യാഗങ്ങള്‍ ഒന്നും ഭീരുത്വമല്ല, അത് എന്റെ കൃതജ്ഞതായി പരിഗണിക്കുക, 16 വര്‍ഷത്തിന് ശേഷം ഞാന്‍ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു. അതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ ഭൂതകാലത്തെ മറക്കുന്നു” എന്ന ക്യാപ്ഷനോടെയാണ് ബാല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.


ഇതിന്റെ താഴെ നിരവധിപ്പേരാണ് എലിസബത്തിനെ അന്വേഷിച്ച് കമന്റുമായി എത്തുന്നത്. എലിസബത്തിനെ കൂടെ കൂട്ടാത്തതിലെ അമര്‍ഷം പലരുടെയും കമന്റില്‍ കാണാം. ബാലയുടെ ഡയലോഗ് ആയ ‘ദിസ് ഈസ് റാങ്’ പോലും ചിലര്‍ കമന്റ് ആയി ഇട്ടിട്ടുണ്ട്. കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോ, നിങ്ങള്‍ വിവാഹിതരായോ എന്ന കമന്റുകളും എത്തുന്നുണ്ട്.

അതേസമയം, മൂന്നാം വിവാഹവാര്‍ഷികത്തിന് പോലും ബാലയും എലിസബത്തും ഒന്നിച്ചുണ്ടായിരുന്നില്ല. എലിസബത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ ബാലയും ഇല്ല. ബാലയുടെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഗായിക അമൃതയുമായുള്ള വേര്‍പിരിയലും രണ്ടാം വിവാഹവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരുന്നു.

രണ്ടാം ഭാര്യ എലിസബത്തിനൊപ്പമുള്ള ഓരോ നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ള താരത്തിന്റെ പോസ്റ്റുകള്‍ പിന്നീട് കുറഞ്ഞു വന്നിരുന്നു. ഇതോടെ ബാലയും എലിസബത്തും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകളും എത്തിയിരുന്നു.

Latest Stories

ദുരൂഹത ബാക്കിയാക്കി യാസീന്‍ യാത്രയായി; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്

തെളിവുകള്‍ ലഭിച്ചു, കലയുടേത് കൊലപാതകമെന്ന് പൊലീസ്; അനിലിനെ ഇസ്രായേലില്‍ നിന്ന് തിരികെ എത്തിക്കും

അബ്ദുള്‍ റഹീമിന് ഇനി ആശ്വാസത്തിന്റെ ദിനങ്ങള്‍; വധശിക്ഷ റദ്ദ് ചെയ്ത് റിയാദ് ക്രിമിനല്‍ കോടതി

ഹത്‌റസിലെ സത്സംഗിനിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 107 ആയി

'അഴിമതിരഹിത ഭരണം ജനം അംഗീകരിച്ചു'; വൈറലായി 'മോദിയുടെ സര്‍ക്കാസം'

അതിന് വേണ്ടി മാത്രം പ്രിയദർശൻ എന്റെ തലയിലൂടെ ഒരു കുപ്പി വെളിച്ചെണ്ണ കമഴ്ത്തി: തബു

നിറഞ്ഞൊഴുകിയ കണ്ണുകള്‍ക്കൊപ്പം കുറ്റബോധത്താല്‍ എന്റെ തല കുനിഞ്ഞു പോയി, കെട്ട ഹൃദയവുമായി പ്രതികരിക്കാതെ ഇരുന്നതിന് മാപ്പ്: ലക്ഷ്മിപ്രിയ

യൂറോ 2024 മൊമെന്റ് ഓഫ് ദി ഡേ: ക്രിസ്റ്റ്യാനോയെയും പോർചുഗലിനെയും രക്ഷിച്ച ഡിയാഗോ കോസ്റ്റ സേവ്

അവിഹിതമെന്ന സംശയത്തില്‍ കലയെ കൊന്ന് കുഴിച്ചുമൂടിയതോ? സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത് മൃതദേഹാവശിഷ്ടങ്ങള്‍; രണ്ടാമത്തെ ടാങ്കും പരിശോധനയ്ക്കായി തുറന്നു

എഴുതി തള്ളാനാവില്ല; ക്രിസ്റ്റ്യാനോ റൊണാൾഡോ പോർചുഗലിനെ യൂറോ 2024ന്റെ വിജയത്തിലെത്തിക്കാനുള്ള 5 കാരണങ്ങൾ