നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

മുതിർന്ന തമിഴ് നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

ജനപ്രിയ നടന്മാരിൽ ഒരാളായ ഡൽഹി ഗണേഷ് നാനൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1944ൽ നെല്ലായിയിൽ ജനിച്ച ഡൽഹി ഗണേഷ് 1976ൽ പട്ടിനപ്രവേശം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഭാരത് നാടക സഭ എന്ന ഡൽഹി നാടക സംഘത്തിലെ അംഗമായിരുന്നു ഡൽഹി ഗണേഷ്. സിനിമകളിൽ അഭിനയിക്കുന്നതിന് മുമ്പ് 1964 മുതൽ 1974 വരെ ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഥാപാത്രങ്ങളിലും വില്ലൻ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകർക്കിടയിൽ തൻ്റേതായ ഒരു പ്രത്യേക ഇടം ഡൽഹി ഗണേഷ് നേടിയിട്ടുണ്ട്. ക്യാരക്ടർ റോളിൽ മാത്രമല്ല ഹാസ്യ വേഷങ്ങളിലും ഡൽഹി ഗണേഷ് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അവ്വൈ ഷൺമുഖി ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ ഡൽഹി ഗണേഷിൻ്റെയും കമൽഹാസൻ്റെയും രംഗങ്ങൾ ആരാധകർക്കിടയിൽ പ്രിയങ്കരമാണ്. കമൽഹാസൻ, രജനികാന്ത്, വിജയകാന്ത് മുതൽ ഇപ്പോഴത്തെ യുവതാരങ്ങൾ വരെ ഡൽഹി ഗണേഷ് വിവിധ മുൻനിര താരങ്ങൾക്കൊപ്പവും ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്.

Latest Stories

BGT 2024: രോഹിതിന്റെ ടെസ്റ്റ് കരിയറിന്റെ കാര്യത്തിൽ അങ്ങനെ തീരുമാനം ആയി; വരും ദിവസങ്ങളിൽ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും; അജിത് അഗാർക്കർ മെൽബണിൽ

ജോലിക്ക് കോഴ ആരോപണം: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കോണ്‍ഗ്രസ് നേതാവും മകനും മരിച്ചു

BGT 2024: ഇന്ത്യക്ക് രക്ഷപെടാൻ ഒറ്റ മാർഗമേ ഒള്ളു, ആ താരത്തിന് വിശ്രമം അനുവദിച്ച് പുറത്തിരുത്തണം"; തുറന്നടിച്ച് സുനിൽ ഗവാസ്കർ

അണ്ണാ സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥിനി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം; ബിരിയാണി കടക്കാരന്‍ അറസ്റ്റില്‍

ശബരിമല സന്നിധാനത്ത് നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് രഹസ്യാന്വേഷണ വിഭാഗം

കണ്ണൂരില്‍ ദളിത് യുവതിയ്‌ക്കെതിരെ പീഡനശ്രമം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍

അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നത് ബാഹ്യ ഇടപെടലിനെ തുടര്‍ന്ന്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്

കാലടിയില്‍ പച്ചക്കറിക്കട മാനേജരെ കുത്തിവീഴ്ത്തി 20 ലക്ഷം രൂപ കവര്‍ന്നു; ആക്രമണത്തിന് പിന്നില്‍ ബൈക്കിലെകത്തിയ രണ്ടംഗ സംഘം

ഒസാമു സുസുകി അന്തരിച്ചു; വിടവാങ്ങിയത് മാരുതി 800 ന്റെ ഉപജ്ഞാതാവ്

ഇനി നിങ്ങളുടെ വിമാനയാത്രയെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കും; 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയര്‍