മൊട്ടയടിച്ച് വ്യത്യസ്ത മേക്കോവറില്‍ ദിലീപ്; ചിത്രം വൈറല്‍

ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടിന്റെ “കേശു ഈ വീടിന്റെ നാഥന്‍” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അറുപതുകാരനായിട്ടാണ് ദിലീപ് എത്തുന്നത്. ഉര്‍വശിയാണ് ദിലീപിന്റെ ഭാര്യ വേഷത്തില്‍ എത്തുന്നത്. ഇപ്പോഴിതാ തലമുട്ടയടിച്ച് ഗെറ്റപ്പിലുള്ള ദിലീപിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലെ ഗെറ്റപ്പാകും ഇതെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏരെ ശ്രദ്ധ നേടിയിരുന്നു.

“തൊണ്ടിമുതലും ദൃക്‌സാക്ഷിയും” എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ സജീവ് പാഴൂരാണ് “കേശു ഈ വീടിന്റെ നാഥന്റെ” തിരക്കഥാകൃത്ത്. സിദ്ദീഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്‍, അര്‍ജുന്‍, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായര്‍, വത്സല മേനോന്‍, അശതി തുടങ്ങിയ വന്‍താരനിര ചിത്രത്തിലണിനിരക്കുന്നു.

https://www.facebook.com/entertainmentmid/photos/a.253227852035037/492517201439433/?type=3&theater

നാദ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍, ജ്യോതിഷ്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെ സംഗീതം പകരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ