നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

പ്രശസ്ത സിനിമാ- സീരിയൽ താരം ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച താരമാണ്.

സീരിയൽ അഭിനയത്തിനായാണ് നടൻ ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി നടൻ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു.

ഇതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. മുറിക്കുള്ളിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുമെന്നും കൻ്റോൺമെൻ്റ് എസിപി അറിയിച്ചു. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്‌മോർട്ടം പരിശോധനയിലേ വ്യക്തമാകൂ.

Latest Stories

അമിത്ഷായ്ക്ക് അംബേദ്കറോട് പുച്ഛം; ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണെന്ന് മുഖ്യമന്ത്രി

ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനപ്രശ്‌നം; ആശങ്ക വേണ്ടെന്ന് ഡിജിഎച്ച്എസ്

അല്ലു അര്‍ജുന് ആശ്വാസം; പുഷ്പ ടു റിലീസിനിടെ സ്ത്രീ മരിച്ച കേസില്‍ ജാമ്യം

'നിങ്ങളുടെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദി', ഹിറ്റ്മാന്‍ യുഗം അവസാനിച്ചു, നിര്‍ണായക തീരുമാനം രോഹിത്തിനെ അറിയിച്ച് സെലക്ടര്‍മാര്‍

വടകര കാരവാന്‍ അപകടം; യുവാക്കളുടെ മരണകാരണം കണ്ടെത്തി എന്‍ഐടി സംഘം

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; അപകടം ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം

BGT 2024-25: 'കോഹ്‌ലിയുടെ പ്രശ്നം ഷോട്ട് സെലക്ഷനല്ല, അത് മറ്റൊന്ന്'; നിരീക്ഷണവുമായി ഗവാസ്കര്‍

ആ ഓസീസ് താരം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍...; മാരക കോമ്പിനേഷന്‍ അവതരിപ്പിച്ച് ശാസ്ത്രി

മറക്കാനാവാത്തത് കൊണ്ടാണ് വന്നത്..; എംടിയുടെ വസതിയില്‍ കണ്ണീരോടെ മമ്മൂട്ടി

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം