നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നബീസ നിര്യാതയായി. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 8:30 ഓടെയായിരുന്നു അന്ത്യം.
ഇന്ന് വൈകുന്നേരം നാല് മണിക്ക് തൊടുപുഴ, ഒടുമ്പന്നൂർ ജുമാ മസ്ജിദ് കബർ സ്ഥാനത്താണ് കബറടക്കം.
മൊയ്ദീൻ കുട്ടിയാണ് ഭർത്താവ് , സുബൈദ, ഷക്കീല, നാസർ, ജാഫർ, പരേതയായ ഷൈല എന്നിവരാണ് മക്കൾ.