'എടോ നിങ്ങ പാട്രാ...' എന്ന് സദസില്‍ നിന്നൊരാള്‍; പിന്നാലെ ജോജുവിന്റെ മാസ് മറുപടിയും പാട്ടും- വീഡിയോ

ചെറിയ വേഷങ്ങളിലൂടെ എത്തി ഏറെ കാത്തിരുന്ന് ഒടുവില്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയിരിക്കുകയാണ് ജോജു ജോര്‍ജ്. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ പദ്മകുമാര്‍ ചിത്രം ജോസഫ് ആണ് ജോജുവിന് ഒരു വഴിത്തിരിവ് സമ്മാനിച്ചത്. മികച്ച അഭിപ്രായങ്ങള്‍ നേടി പോല വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് ജോസഫ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ചിത്രം ജോജൂവിന് സംസ്ഥാന പുരസ്‌കാരവും മറ്റ് നിരവധി ആവാര്‍ഡുകളും നേടികൊടുത്തു.

ചിത്രത്തില്‍ “പണ്ട് പാടവരമ്പത്തിലൂടെ…” എന്ന ഗാനവും ജോജു പാടിയിരുന്നു. അടുത്തിടെ വൈറല്‍ ആയൊരു വീഡിയോ ഉണ്ട്. ഏതോ അവാര്‍ഡ് ഫങ്ക്ഷന് ജോജു വേദിയില്‍ എത്തിയപ്പോള്‍ ഒരു പാട്ട് പാടാന്‍ ഉള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു. കാണികളില്‍ ഒരാള്‍ പാട്ടിനു മുന്‍പ് സംസാരിച്ചു നിന്ന ജോജുവിനോട് ഉച്ചത്തില്‍ “എടോ നിങ്ങ പാട്രാ…” എന്ന് വിളിച്ചു പറഞ്ഞു. അതെ നാണയത്തില്‍ “ഞാന്‍ പാടുടാ ” എന്ന് ജോജുവിന്റെ മറുപടിയും എത്തി. പിന്നാലെ “പണ്ട് പാടവരമ്പത്തിലൂടെ…” എന്ന പാട്ടിന്റെ വരികള്‍ പാടി ജോജു സദസിനെ കൈയിലെടുത്തു.

https://www.facebook.com/entertainmentmid/videos/1832358103536844/?__xts__[0]=68.ARA6O3e20HR8pxpYQ6fq7mO_fm9WO84h-eoM0h6L3JG3f0y5tXrI80tWFOAv6Yx3MDO5tFFjt96Ubo6r7h_47UksvsXNyW2l5cL-UxmuYh-8S5mo9nh5t38Fwy3xaDJe-qsE1zRsON3nqH2pMeqPkqz8-kL8qg4E9c3lHfJ1-SOgsWdre4fyY2XI8irL_Fvw0T01CFOi2K4IVGRJ_RcxXlvg67i_4axhmgbJx6gycmgw-get7Fli3aHNxxp_BOaE8KQigDbOfcDiOuADlXDvhSTTCZiYn-uZXpnWtUPNY0BCJxlvWTvehz31x_Xda6QT3bR-VDDSGrn1mM42AI54HGOFFX_dm9Ct46o&__tn__=-R

ജോസഫ്, സനല്‍കുമാര്‍ ശശിധരന്റെ ചോല എന്നീ ചിത്രങ്ങളിലെ പ്രകടനം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഇക്കുറി ജോജുവിന് നേടി കൊടുത്തു. പരുക്കനും മനുഷ്യത്വഹീനനുമെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഒരു പൊലീസ് ഓഫീസറുടെ യഥാര്‍ഥ സ്വത്വം എന്താണെന്ന് വെളിപ്പെടുത്തുന്ന ജോസഫിലെ കഥാപാത്രവും, സംരക്ഷക വേഷം ചമഞ്ഞ് ഇരയെ കീഴ്‌പ്പെടുത്തുന്ന ചോലയിലെ പുരുഷനും ജോജുവിനെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കുന്നു എന്നാണ് ജൂറി വിലയിരുത്തിയത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്