ചെറിയ വടക്ക് പകരം വലിയ വട... മറുപടി കൊടുത്ത ചിമ്പു; മലയാളികളെ ചിരിപ്പിച്ച കലാഭവൻ ഹനീഫ്

മലയാളികളെ ഒരുപാട് ചിരിപ്പിച്ച കലാഭവൻ ഹനീഫ് ഇനി ഓർമ്മ.
അഭിനയജീവിതത്തിൽ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയ കലാവഭവൻ ഹനീഫിന് സിനിമയിൽ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം സൗഹൃദങ്ങൾ തന്നെയായിരുന്നു.

കൊച്ചിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് ശരാശരി വിദ്യാഭ്യാസം മാത്രം നേടിയ ഹനീഫ് നാടകങ്ങളിലൂടെയും കലാഭവനിലൂടെയും തന്റെ കഴിവ് തെളിയിച്ച് സിനിമയിലെത്തിയ നടനാണ്. മലയാളി ഓർത്തിരിക്കുന്ന നിരവധി കോമഡി രംഗങ്ങളിൽ പലതിലും കലാഭവൻ ഹനീഫിന്റെ സാന്നിധ്യമുണ്ട്.

തന്റെ കയ്യിൽ ആകെയുള്ളത് അഭിനയം മാത്രമാണെന്ന് ഹനീഫ് ഒരിക്കൽ പറയുകയുണ്ടായി. സിനിമയാണ് തന്റെ ജീവിതമെന്നും, സിനിമയ്ക്ക് തന്നെ ആവശ്യമില്ലെങ്കിലും തനിക്ക് സിനിമ എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും ഹനീഫ് പറയുന്നു. 1978 ൽ തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിനും മിമിക്രിക്കും ഒന്നാം സ്ഥാനം നേടിയത് കലാഭവൻ ഹനീഫ് ആയിരുന്നു.

കലാഭവനിലെ മിമിക്സ് പരേഡിന്റെ ഇന്റർവെൽ സമയത്ത് ഹരിശ്രീ അശോകനുമായി ചേർന്ന് മുക്കാൽ മണിക്കൂറോളം മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് കലാഭവൻ ടീമിലേക്ക് ഹനീഫ് സജീവമാവുന്നത്. പിന്നീട് ജീവിത പ്രാരാഭ്തവുമായി ബന്ധപ്പെട്ട മറ്റൊരു ജോലി നോക്കുന്നതുകൊണ്ടാണ് ഹനീഫ് മുഴുവൻ സമയ മിമിക്രി കലാകാരൻ എന്ന പദവിയിൽ നിന്നും മാറിനിൽക്കുന്നതും ജീവിക്കാൻ വേണ്ടി അലയുന്നതും.

കലാഭവനിൽ കൂടെയുണ്ടായിരുന്ന പലരും സിനിമയിൽ താരങ്ങളായി മാറി. 1990-ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. 2001-ൽ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രിയമായ വേഷങ്ങളായിരുന്നു.

മുപ്പത് വർഷത്തിനിടയ്ക്ക് നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കലാഭവൻ ഹനീഫ്. സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും ഹനീഫ് വേഷമിട്ടിട്ടുണ്ട്. ‘കോമഡിയും മിമിക്സും പിന്നെ ഞാനും’ അത്തരത്തിൽ ജനപ്രിയമായ പരിപാടിയായിരുന്നു.

May be an image of 18 people

ഈ ലോകത്ത് നിന്നും കലാഭവൻ ഹനീഫ് വിടവാങ്ങുമ്പോൾ ചിരിയുണർത്തിയ നിരവധി അഭിനയമുഹൂർത്തങ്ങളാണ് പ്രേക്ഷകന് മുന്നിലൂടെ കടന്നുപോവുന്നത്. പറക്കും തളികയിലെ ഇത് മാമന്റെ ആദ്യത്തെ കല്ല്യാണമാണോ എന്ന ചോദ്യത്തിന് കല്ല്യാണ ചെക്കൻ പറയുന്ന ‘ആദ്യത്തേതും അവസാനത്തേതും’ എന്ന ഡയലോഗ് മലയാളി എന്നും ഓർത്തിരിക്കുന്നതാണ്. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ ‘സോമനും ശശിയും’ രംഗവും പാണ്ടിപ്പടയിലെ ‘ചെറിയ വട കൊടുത്ത് വലിയ വട വാങ്ങി’ എന്ന രംഗവും പ്രേക്ഷകനെ എല്ലാകാലത്തും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. വിട കലാഭവൻ ഹനീഫ്, ഓർത്തിരുന്ന് ചിരിക്കാൻ ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചതിന് നന്ദി.

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം