ഡില്ലി ജയിലില്‍ ആയിരുന്നുവെന്ന് മാത്രമല്ലേ നിങ്ങള്‍ അറിയുകയുള്ളൂ..; 'കൈതി 2' ഗംഭീര അപ്‌ഡേറ്റ്, പുറത്തുവിട്ട് കാര്‍ത്തി

ലോകേഷ് കനകരാജ് എന്ന സംവിധായകന അടയാളപ്പെടുത്തിയ സിനിമയാണ് ‘കൈതി’. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിനും വന്‍ സ്വീകാര്യതയാണ് തമിഴകവും മലയാളി പ്രേക്ഷകരും നല്‍കിയത്. ‘വിക്രം’, ‘ലിയോ’ അടക്കമുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും കാര്‍ത്തി നായകനായി എത്തിയ കൈതി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

കൈതി രണ്ടാം ഭാഗത്തെ കുറിച്ച് പുതിയൊരു അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നടന്‍ കാര്‍ത്തി ഇപ്പോള്‍. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് കൈതിയുടെ പുതിയൊരു അപ്‌ഡേറ്റ് കൂടി കാര്‍ത്തി വിട്ടത്. ”ഞാന്‍ ജയിലില്‍ ആയിരുന്നു എന്നല്ലേ നിങ്ങള്‍ അറിഞ്ഞിട്ടുള്ളു, അതിന് മുമ്പ് എന്തായിരുന്നു എന്ന് അറിയില്ലല്ലോ.. അടുത്ത വര്‍ഷം ഷൂട്ട് തുടങ്ങും” എന്നാണ് കാര്‍ത്തി പറഞ്ഞത്.

2019ല്‍ ആണ് കൈതി തിയേറ്ററുകളില്‍ എത്തിയത്. ലോകേഷ് കനകരാജിന്റെയും കാര്‍ത്തിയുടെയും ഏറ്റവും മികച്ച സിനിമകളിലൊന്നായ ‘കൈതി’ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെയും ആദ്യ സിനിമയാണ്. 2022ല്‍ റിലീസ് ചെയ്ത ‘വിക്രം’ സിനിമയും കൈതിയുടെ തുടര്‍ച്ചയാണ് പറയുന്നത്. ‘ലിയോ’ സിനിമയിലും കൈതി സിനിമയില്‍ നിന്നുള്ള പരാമര്‍ശമുണ്ട്.

ലോകേഷ് യൂണിവേഴ്‌സില്‍ ഇനി വരാനിരിക്കുന്നത് കൈതി 2, റോളക്‌സ്- എ സ്റ്റാര്‍ഡ് എലോണ്‍, വിക്രം 2 എന്നിവയാണെന്ന് ലോകേഷ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ചിത്രമായ കൈതിയുടെ പത്തിരിട്ടി ബജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് അറിയിച്ചിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം