പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ(FTII) പുതിയ മേധാവിയായി നടൻ ആർ. മാധവനെ നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് നിയമന വിവരം അറിയിച്ചത്.
മുൻ ചെയർ മാൻ ശേഖർ കപൂറിന്റെ കാലാവധി ഈ വർഷം മാർച്ച് 3ന് അവസാനിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ ആയും ഭരണ സമിതി ചെയർമാനായും മൂന്ന് വർഷത്തേക്കാണ് മാധവന്റെ നിയമനം.
നടൻ,സംവിധായകൻ,നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് മാധവൻ. മണി രത്നത്തിന്റെ അലൈപായുതെ എന്ന സിനിമയിലൂടെയാണ് മാധവൻ സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്.
Read more
മാധവൻ പ്രാധാന കഥാപാത്രമായെത്തിയ ‘റോക്കട്രി:ദി നമ്പി ഇഫക്റ്റ്’ ഈ വർഷം നാഷണൽ അവാർഡ് നേടിയതിന് തൊട്ടുപിന്നാലെയാണ് ഈ നിയമനം എന്നുള്ളതും ശ്രദ്ധേയമാണ്.