മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ദുബായില്‍ സന്ദര്‍ശിച്ച് തെന്നിന്ത്യന്‍ താരം ആര്‍. മാധവന്‍. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. മമ്മൂട്ടിക്കും മാധവനും പ്രജേഷ് സെന്നിനും ഒപ്പം നിര്‍മാതാക്കളായ ആന്റോ ജോസഫും വിജയ് മൂലനും കൂടിക്കാഴ്ചയില്‍ പങ്കാളിയായി.
സംവിധായകന്‍ പ്രജേഷ് സെന്‍ അടക്കമുള്ളവരാണ് മമ്മൂട്ടിയുടെയും മാധവന്റെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. മാധവന്‍ ആദ്യമായി സംവിധായകനാവുന്ന റോക്കട്രി ദ നമ്പി ഇഫക്ട് എന്ന സിനിമയില്‍ സഹ സംവിധായകനാണ് പ്രജേഷ് സെന്‍.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനായി മാധവന്‍ സ്‌ക്രീനിലെത്തുന്നു. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളാണ് മമ്മൂട്ടിയും മാധവനും പങ്കുവച്ചത്.
ഇത്തവണത്തെ ദുബായി എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു മെഗാ സ്റ്റാറിന്റെ ദുബായി സന്ദര്‍ശനം.