നടൻ മൻസൂർ അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഡ്നി സ്റ്റോണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നത്തെ തുടർന്നാണ് താരത്തെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
നേരത്തെ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട മൻസൂറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. സംഭവത്തിൽ നടനെതിരെ കേസ് എടുക്കുകയും ചെയ്തു.
വാക്‌സിനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ ആരോപണം.