'ഞാന്‍ നിങ്ങളെ വിളിക്കണോ' എന്ന് യുവതി, പരസ്യമായി ഫോണ്‍ നമ്പര്‍ നല്‍കി മറുപടി; നടന്‍ വിവാദത്തില്‍

തമിഴ് നടന്‍ മാരിമുത്തു വിവാദത്തില്‍. അശ്ലീല കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്ന ഒരു ട്വിറ്റര്‍ പേജില്‍ താരത്തിന്റെ അക്കൗണ്ടില്‍ നിന്നും കമന്റ് വന്നതോടെയാണ് മാരിമുത്തു വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. അര്‍ദ്ധ നഗ്ന വസ്ത്രം ധരിച്ചിരിക്കുന്ന സ്ത്രീയുടെ ഫോട്ടോയ്ക്ക് താഴെയാണ് കമന്റ് എത്തിയത്.

‘ഞാന്‍ നിങ്ങളെ വിളിക്കണോ’ എന്ന കമന്റോടെയാണ് ഒരു പോസ്റ്റ് ഈ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന് അടിയില്‍ തന്നെ ആദ്യത്തെ റീപ്ലേ തന്നെ മാരിമുത്തുവിന്റെ പേരും ഫോട്ടോയും വച്ച ഒരു അക്കൗണ്ടില്‍ നിന്നായിരുന്നു. ഈ ട്വീറ്റ് വൈറലാവുകയും ചെയ്തു.

അതില്‍ കൊടുത്ത നമ്പര്‍ മാരിമുത്തുവിന്റെത് തന്നെയാണെന്ന് സ്ഥിരീകരിച്ച് ചില തമിഴ് സൈറ്റുകളില്‍ വാര്‍ത്തയും വന്നു. ഇതോടെ വലിയ പരിഹാസങ്ങളും ട്രോളുകളുമാണ് നടനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇപ്പോള്‍ മാരിമുത്തുവിന്റെ മകന്‍ അഖിലന്‍ ട്വിറ്ററില്‍ വിശദീകരണവുമായി എത്തിയിട്ടുണ്ട്.

അഖിലന്‍ പറയുന്നത് പ്രകാരം ട്രോളായ ട്വിറ്റര്‍ അക്കൗണ്ട് മാരിമുത്തുവിന്റെത് അല്ല. ആരോ അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ ദുരുപയോഗിച്ചതാണ് എന്നാണ് വിശദീകരണം. തന്റെ അച്ഛന്റെ പേരില്‍ സൃഷ്ടിച്ച വ്യാജ ഐഡി ഡിലീറ്റ് ചെയ്യപ്പെട്ടുവെന്നും അഖിലന്‍ പറയുന്നുണ്ട്.

Read more

മാരിമുത്തുവിന്റെ ട്വിറ്റര്‍ ഐഡിയും അഖിലന്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, സീരിയലുകളിലൂടെ സിനിമയില്‍ എത്തിയ താരമാണ് മാരിമുത്തു. 2008-ല്‍ ‘കണ്ണും കണ്ണും’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. 2014-ല്‍ പുലിവാല്‍ എന്ന ചിത്രത്തിലെ ഇദ്ദേഹത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. രാജ് കിരണിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്.