നടന്‍ മേഘനാഥന്‍ അന്തരിച്ചു; വിടപറഞ്ഞത് മലയാള സിനിമയെ വിറപ്പിച്ച വില്ലന്‍

സിനിമ സീരീയല്‍ താരം മേഘനാഥന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന്‍ ബാലന്‍ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.

ചെന്നൈ ആശാന്‍ മമ്മോറിയല്‍ അസോസിയേഷനില്‍ നിന്നായിരുന്നു മേഘനാദന്റെ പ്രാഥമിക വിദ്യാഭ്യാസം. കോയമ്പത്തൂരില്‍ നിന്നും ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കി. അച്ഛന്‍ ബാലന്‍ കെ നായര്‍ മുഖാന്തിരം സിനിമാലോകവുമായി ബന്ധമുണ്ടായിരുന്ന മേഘനാദന്‍,1983-ല്‍ പ്രശസ്ത സംവിധായകന്‍ പി എന്‍ മേനോന്റെ അസ്ത്രം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം 1984-ല്‍ ഐ വി ശശിയുടെ ഉയരങ്ങളില്‍, 1986-ല്‍ ഹരിഹരന്റെ പഞ്ചാഗ്‌നി എന്നീ സിനിമകളില്‍ അഭിനയിച്ചു.

പിന്നീട് 1993-ല്‍ ചെങ്കോല്‍, ഭൂമിഗീതം എന്നീ സിനിമകളില്‍ അഭിനയിച്ചു. മേഘനാദന്‍ അറുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും വില്ലന്‍ വേഷങ്ങളായിരുന്നു. 1996-ല്‍ കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന് എന്ന സിനിമയില്‍ മേഘനാദന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. 2016-ല്‍ റിലീസ് ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ മേഘനാദന്റെ അഭിനയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി. സംസ്‌കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ നടക്കും. മേഘനാദന്റെ ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.

Latest Stories

"പണം കണ്ടിട്ടല്ല ഞാൻ ഇവിടേക്ക് വന്നത്"; തുറന്നടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

'ഞാന്‍ ഇപ്പോഴും സിംഗിളായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?'; ആരാധകര്‍ കാത്തിരുന്ന വാക്കുകളുമായി വിജയ് ദേവരകൊണ്ട

ജീവശ്വാസമായി നഗരത്തിന് നടുവിലെ പച്ചത്തുരുത്ത്; കേരളത്തില്‍ ശുദ്ധമായ അന്തരീക്ഷ വായു ഇവിടെ മാത്രം, രാജ്യത്ത് നാലാം സ്ഥാനം!

ഇത് എല്ലാം സാധിച്ചാൽ ചരിത്രം, സച്ചിനും പോണ്ടിങിനും എല്ലാം ഭീഷണിയായി വിരാട് കോഹ്‌ലി; ലക്‌ഷ്യം വെക്കുന്നത് ഇങ്ങനെ

എല്‍ഡിഎഫ് പരസ്യം ബിജെപിക്ക് ഗുണകരമായി; പത്രത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിര്; ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണം; 'സുപ്രഭാതത്തെ' തള്ളി വൈസ് ചെയര്‍മാന്‍

'മോദിക്കും അഴിമതിയിൽ പങ്ക്, അദാനിയെ അറസ്റ്റ് ചെയ്യണം'; ജെപിസി അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

'ഇന്ന് ഒരു മോഹന്‍ലാല്‍ ചിത്രം നടക്കണമെങ്കില്‍ ആന്റണിയുടെ സമ്മതം മാത്രം പോരാ, മറ്റൊരാള്‍ കൂടി യെസ് പറയണം'

ഹെന്റമ്മോ, ഇന്ത്യയെ പേടിപ്പിച്ച് നെറ്റ്സിലെ ദൃശ്യങ്ങൾ; സൂപ്പർ താരം കാണിച്ചത് പരിക്കിന്റെ ലക്ഷണം; ആരാധകർക്ക് ആശങ്ക

തന്‍റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടത്, രാജി വെയ്ക്കില്ലെന്ന് സജി ചെറിയാൻ

ട്രോളന്മാർക്ക് മുഹമ്മദ് ഷമിയുടെ വക സമ്മാനം, സഞ്ജയ് മഞ്ജരേക്കറെ എയറിൽ കേറ്റി താരം; സംഭവം ഇങ്ങനെ