തമിഴകത്തിന് കയ്‌പേറിയ അനുഭവം, ഒരു വിഭാഗത്തില്‍ പോലും പരിഗണിക്കാതെ 'ജയ് ഭീം'; നിരാശ പങ്കുവച്ച് നാനി

ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ കോളിവുഡിനെ ഒന്നാകെ തഴഞ്ഞതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ‘ജയ്ഭീം’ സിനിമയ്ക്ക് യാതൊരു പരിഗണനയും ലഭിക്കാത്തതില്‍ ആരാധകര്‍ മാത്രമല്ല പ്രമുഖ താരങ്ങളും നിരാശ പങ്കുവച്ചിരിക്കുകയാണ്. തെലുങ്ക് നടന്‍ നാനി തന്റെ നിരാശ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ജയ്ഭീം എന്നെഴുതി ഹാര്‍ട്ട് ബ്രോക്കണ്‍ ഇമോജി കൂടി പങ്കുവച്ചാണ് നാനി തന്റെ നിരാശ പ്രകടിപ്പിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും അഭിമാനകരമായ പുരസ്‌കാര പ്രഖ്യാപനത്തില്‍ വിജയകരമായ പ്രാതിനിധ്യം പ്രതീക്ഷിച്ചിരുന്ന തമിഴ് ചിത്രങ്ങളായിരുന്നു ‘ജയ് ഭീം’, ‘കര്‍ണന്‍’, ‘സര്‍പ്പാട്ടൈ പരമ്പരൈ’ എന്നിവ.

No description available.

എന്നാല്‍ ഈ ചിത്രങ്ങളൊന്നും പരിഗണിക്കപ്പെടാതെ പോയത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ലിജോമോള്‍, മണികണ്ഠന്‍ എന്നിവരുടെ മികവാര്‍ന്ന പ്രകടനം പോലും തഴയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ചര്‍ച്ചകളും വിമര്‍ശനങ്ങളും എത്തിയിരുന്നു.

നിരാശയ്ക്കിടയിലും ഒരു വെള്ളിവെളിച്ചം വന്നത് ‘കടൈസി വ്യവസായി’ മികച്ച തമിഴ് ചിത്രത്തിനുള്ള അവാര്‍ഡും പ്രധാന നടന്‍ നല്ലാണ്ടിക്കുള്ള പ്രത്യേക പരാമര്‍ശവും നേടിയതാണ്. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കോളിവുഡിന് കയ്‌പേറിയ അനുഭവമാണ് സമ്മാനിച്ചത് എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

Latest Stories

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം