അപകടത്തിന് ശേഷം മകന് ഓര്‍മ്മയുള്ള ഏക വ്യക്തി...; നടന്‍ നാസറിന്റെ മകന്‍ വിജയ്യുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു

നടന്‍ നാസറിന്റെ മകന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നു. 2014ലെ അപകടത്തിന് ശേഷം മകന് ഓര്‍മ്മയുള്ള ഏക വ്യക്തി വിജയ് ആയിരുന്നു എന്നും ആ ആരാധനയോടെ ഫൈസല്‍ വിജയ്യുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതായും നടന്‍ ഭാര്യ കമീലിയ നാസര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

2014 മെയ് 22ല്‍ ആണ് അബ്ദുള്‍ അസന്‍ ഫൈസലിന് അപകടം സംഭവിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഫൈസലിന്റെ കാര്‍ കല്‍പ്പാക്കത്തിനടുത്ത് വച്ച് ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഒപ്പമുണ്ടായിരുന്ന മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഫൈസലും ഒരു സുഹൃത്തും മാത്രമാണ് രക്ഷപ്പെട്ടത്. വിജയ്‌യുടെ കടുത്ത ആരാധകനായ ഫൈസലിന്റെ ജന്മദിനത്തില്‍ നാസറിന്റെ വീട്ടിലെത്തി വിജയ് സര്‍പ്രൈസ് നല്‍കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

അതേസമയം, വിജയ്‌യുടെ പാര്‍ട്ടിയില്‍ ഇതുവരെ 50 ലക്ഷത്തിലധികം ആളുകള്‍ ആപ്പ് മുഖാന്തരം പാര്‍ട്ടിയില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഈ മാസം എട്ടിനാണ് വിജയ് തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നതിന് ആപ്പ് ആരംഭിച്ചത്.

Latest Stories

'മനസിന് സമാധാനം കിട്ടിയ ദിവസമാണ് ഇന്ന്, അത്രയും വലിയ ടോര്‍ച്ചര്‍ ഞാൻ അനുഭവിക്കുകയായിരുന്നു'; മുഖ്യമന്ത്രി വാക്ക് പാലിച്ചെന്ന് ഹണി റോസ്

ഹാവൂ ഒരാൾ എങ്കിലും ഒന്ന് പിന്തുണച്ചല്ലോ, സഞ്ജു തന്നെ പന്തിനെക്കാൾ മിടുക്കൻ, അവനെ ടീമിൽ എടുക്കണം; ആവശ്യവുമായി മുൻ താരം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട'; അനധികൃത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഹൈക്കോടതി

" ഞങ്ങൾ മൂന്നു പേരുടെയും ഒത്തുചേരൽ വേറെ ലെവൽ ആയിരിക്കും"; നെയ്മർ ജൂനിയറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'ഒരിക്കലും നടക്കാത്ത സ്വപനം'; കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന് പറഞ്ഞ ട്രംപിന് ചുട്ടമറുപടിയുമായി ട്രൂഡോ

ആവേശം തുടരാന്‍ 'ടോക്‌സിക്'; യാഷിന്റെ കിടിലന്‍ എന്‍ട്രി, ഗീതു മോഹന്‍ദാസ് ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്

ഓസ്ട്രേലിയ ഒകെ ഒന്ന് കാണിക്കാൻ ടീം അവനെ ടൂർ കൊണ്ടുപോയതാണ്, മുൻവിധികളോടെ മാനേജ്മെന്റ് അദ്ദേഹത്തെ ചതിച്ചു: സഞ്ജയ് മഞ്ജരേക്കർ

അന്ന് ചടങ്ങ് അലങ്കോലമാക്കേണ്ടെന്ന് കരുതി ചിരിച്ചു നിന്നു.. പരാതി നല്‍കിയത് നിയമോപദേശം തേടിയ ശേഷം; ഹണിയുടെ പരാതി

ഉത്സവ, വിവാഹ ആഘോഷങ്ങള്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് കരുത്തേകി; വരുമാനക്കുതിപ്പില്‍ 39% വര്‍ദ്ധനവ്; ഇന്ത്യയിലും ഗള്‍ഫിലും മികച്ച നേട്ടം

ചരിത്രത്തിൽ ഇത് ആദ്യം; കത്തോലിക്കാ സഭയുടെ ഉന്നത പദവിയിൽ വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ