നടന് പൃഥ്വിരാജിന്റെയും മാധ്യമപ്രവര്‍ത്തകയും നിര്‍മാതാവുമായ സുപ്രിയ മേനോന്റെയും വിവാഹവാര്‍ഷികമാണ് ഇന്ന്. ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആദ്യമായാണ് ഈ ദിനത്തില്‍ അകന്നിരിക്കുന്നതെന്ന് ഇരുവരും പറയുന്നു. ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി പോയി ലോക്ഡൗണിനെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ് പൃഥ്വിരാജ്.
ഒമ്പതു വര്‍ഷത്തിനിടെ ആദ്യമായാണ് നമ്മളിങ്ങനെ വിവാഹവാര്ഷികമാഘോഷിക്കുന്നത്. മറ്റെന്ത് ചെയ്യാനാവും നമുക്കെന്നാണ് സുപ്രിയ പൃഥ്വിയ്ക്കുള്ള ആശംസയില്‍ പറയുന്നത്. അകലെയാണെങ്കിലും ജീവിതത്തിലെന്നും ഒരുമിച്ചുണ്ടാകുമെന്ന് പൃഥ്വിരാജും കുറിച്ചു. നിരവധി താരങ്ങളാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുന്നത്.
https://www.instagram.com/p/B_X9NGipfgC/?utm_source=ig_web_copy_link
https://www.instagram.com/p/B_X8TIVATuC/?utm_source=ig_web_copy_link
2011 ലാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. മാധ്യമപ്രവര്‍ത്തകയായ സുപ്രിയ ഒരു അഭിമുഖത്തിന്റെ ഭാഗമായാണ് പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. അഞ്ച് വയസ്സുകാരി അലംകൃതയാണ് ഇവരുടെ മകള്‍.