വെറുപ്പും വിദ്വേഷവും കാണാനാണ് ആളുകള്‍ക്ക് താല്‍പര്യം, മൊബൈലും മൈക്കും ഉണ്ടെങ്കില്‍ എന്തും വിളിച്ച് പറയാവുന്ന അവസ്ഥ: സാബുമോന്‍

സോഷ്യല്‍ മീഡിയയില്‍ വരുന്ന സിനിമാ റിവ്യൂകളില്‍ പ്രതികരിച്ച് നടന്‍ സാബുമോന്‍. കയ്യില്‍ മൊബൈല്‍ ഫോണും മൈക്കുമുണ്ടെങ്കില്‍ എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണ് ഇന്ന്. വെറുപ്പും വിദ്വേഷവും കാണാനാണ് ആളുകള്‍ക്ക് താല്‍പര്യം എന്നാണ് സാബുമോന്‍ പറയുന്നത്.

‘ഇരട്ട’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സാബുമോന്റെ പ്രതികരണം. ”കയ്യില്‍ മൊബൈല്‍ ഫോണും മൈക്കുമുണ്ടെങ്കില്‍ എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണ് ഇന്ന്. വായില്‍ തോന്നിയത് എന്ത് വേണമെങ്കിലും പറയും. പോസിറ്റീവ് ആയ കാര്യങ്ങള്‍ കാണുന്നതിന് പകരം, സോഷ്യല്‍ മീഡിയകളിലെ വെറുപ്പും വിദ്വേഷവും കാണാനാണ് ആളുകള്‍ക്ക് താല്‍പര്യം.”

”അത് പ്രചരിപ്പിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ട്. ഒരു ലോബിയായി പ്രവര്‍ത്തിക്കുകയാണ്. നല്ല റിവ്യുകള്‍ ചെയ്യുന്ന ആളുകള്‍ ഇല്ല എന്നല്ല. ഒരു സിനിമയെ വസ്തുനിഷ്ഠമായി നമുക്ക് വിലയിരുത്താം” എന്നാണ് സാബുമോന്‍ പറഞ്ഞത്.

ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രമാണ് ഇരട്ട. അപ്പു പത്തു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ്, സൈജു വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം രോഹിത് എംജി കൃഷ്ണന്‍ ആണ്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍