നടന്‍ സാബുമോന്റെ മാതാവ് ഫത്തീല നിര്യാതയായി

നടനും ടെലിവിഷന്‍ പരിപാടികളുടെ അവതാരകനുമായ സാബുമോന്റെ മാതാവ് ഫത്തീല ഇ. എച്ച്. (72) നിര്യാതയായി. രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.

Read more

കായംകുളം കയ്യാലക്കല്‍ ഹൗസില്‍ (പട്ടന്റെ പറമ്പില്‍) അബ്ദുസമദിന്റെ ഭാര്യയാണ്. ലിജിമോള്‍, ബാബുമോന്‍ എന്നിവരാണ് മറ്റു മക്കള്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കായംകുളം ശഹീദാര്‍ പള്ളിയില്‍.