നാടകത്തിലൂടെ സിനിമയിലെത്തിയ താരമാണ് സന്തോഷ് കീഴാറ്റൂര്‍. സിനിമയില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ മരിക്കുന്ന കഥാപാത്രങ്ങളായാണ് താരത്തെ പ്രേക്ഷകര്‍ അധികവും കണ്ടിട്ടുള്ളത്. പുതിയ സിനിമയുടെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചപ്പോഴും ഈ സിനിമയിലും മരിക്കുമോ എന്ന സംശയവുമായാണ് ഒരു പ്രേക്ഷകന്‍ രംഗത്തെത്തിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ “കാവല്‍” എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് സന്തോഷ് കീഴാറ്റൂര്‍ പങ്കുവച്ചിരിക്കുന്നത്. “”ഇതിലും അണ്ണന്‍ ക്ലൈമാക്‌സില്‍ മരിക്കുമോ..”” എന്നാണ് ചിത്രത്തിന് താഴെയെത്തിയ ഒരു കമന്റ്. ഇതിന് മറുപടി കൊടുത്ത് താരവും രംഗത്തെത്തി.
“”ഇങ്ങിനെ കൊല്ലാതെ”” എന്നാണ് സന്തോഷ് കീഴാറ്റൂരിന്റെ മറുപടി. “”വെടി കൊണ്ടായിരിക്കും..അല്ലെ”” എന്നാണ് മറ്റൊരു കമന്റ്. “”അല്ല ചക്ക തലയില്‍ വീണ്, താങ്കള്‍ക്ക് എല്ലാരും മരിക്കുന്നതാ ഇഷ്ടം അല്ലെ എന്ത് മനുഷ്യനാടോ താന്‍..”” എന്നിങ്ങനെയാണ് താരത്തിന്റെ മറുപടി.
സന്തോഷം..ഇതില്‍ ഒരു വെറൈറ്റി ഉണ്ടല്ലോ.. എന്ന കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. വിക്രമാദിത്യന്‍, പുലിമുരുകന്‍ തുടങ്ങിയ സിനിമകളില്‍ സന്തോഷിന്റെ കഥാപാത്രം മരിക്കുന്നുണ്ട്. ഇതാണ് പുതിയ സിനിമയിലും മരിക്കുമോ എന്ന് ആരാധകര്‍ ചോദിക്കുന്നത്.