തെരുവുനാടകം കളിക്കാന്‍ വേണ്ടി മാത്രം ഞങ്ങളെ തേടി വരാതെ ചേര്‍ത്തു പിടിക്കൂ: സന്തോഷ് കീഴാറ്റൂര്‍

സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് തുറന്ന കത്തെഴുതി നടന്‍ സന്തോഷ് കീഴാറ്റൂര്‍. ജാതി വിവേചനം നടത്തിയ സംഗീത നാടക അക്കാദമി സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കത്ത്. സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്നാഴ്ചയോളമായി നാടക പ്രവര്‍ത്തകര്‍ അക്കാദമിക്ക് മുമ്പില്‍ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നടന്റെ തുറന്ന കത്ത്.

സന്തോഷ് കീഴാറ്റൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ബഹുമാന്യനായ കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി അറിയാന്‍,
സാര്‍,
കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങളുടെ സഹോദരങ്ങള്‍ നാടകക്കാര്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരില്‍ കേരള സംഗീത നാടക അക്കാദമിയുടെ മുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് പൊരിവെയില് കൊണ്ടും, മഴ നനഞ്ഞും സര്‍ഗ്ഗാത്മകമായ രീതിയില്‍ സമരം ചെയ്യുകയാണ്. ഈ ദുരിതകാലത്ത് നാടകപ്രവര്‍ത്തകര്‍ സമരമുഖത്ത് ഇറങ്ങുവാനുള്ള കാരണങ്ങളൊക്കെ അങ്ങ് അറിഞ്ഞു കാണുമല്ലൊ. കലാകാരന്മാരെ നിന്ദിക്കുന്ന, അവഹേളിക്കുന്ന ഒരു സെക്രട്ടറിയുടെ ദുര്‍ഭരണത്തിനെതിരെയാണ് സഹികെട്ട് നാടകക്കാര്‍ സമരവുമായി ഇറങ്ങിയിരിക്കുന്നത്…..
നവോത്ഥാന കേരളം പടുത്തുയര്‍ത്താന്‍ കേരളത്തിലെ നാടകങ്ങളും, നാടകപ്രവര്‍ത്തകരും വിയര്‍പ്പൊഴുക്കിയത് ചരിത്രം രേഖപ്പെടുത്തിയതാണ്

#പാട്ടബാക്കി
#നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി
#അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്
#നമ്മളൊന്ന്
#കൂട്ടുകൃഷി
#ജ്‌നല്ലമനുശ്യനാവാന്‍നോക്ക്
#ഋതുമതി

മാറ്റത്തിന്റെ വിത്ത് വിതച്ച നാടകങ്ങളുടെ പേരുകള്‍ എഴുതി തീര്‍ക്കാന്‍ എന്റെ മൊബൈലിലെ GB മതിയാവാത്തതു കൊണ്ട് എഴുതുന്നില്ല സാര്‍..
ഒന്ന് പിറകിലോട്ട് തിരിഞ്ഞ് നോക്കിയാല്‍ മതി ….

സാര്‍,
ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ സെക്രട്ടറിയെ ഇനിയും ആ കസേരയില്‍ ഇരുത്തണോ…
ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഞങ്ങള്‍ നാടകക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് എവിടെ കിട്ടും നീതി.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ തെരുവു നാടകം കളിക്കാന്‍ വേണ്ടി മാത്രം ഞങ്ങള്‍ നാടകക്കാരെ തേടി വരാതെ..
ഞങ്ങളെ ചേര്‍ത്ത് പിടിക്കൂ…. തെരുവില്‍ സമാധാനത്തോടെ സമരം ചെയ്യുന്ന ഞങ്ങളുടെ നാടക പ്രവര്‍ത്തകര്‍ക്ക് ഒരു പനി വന്നാല്‍ കുടുംബം പട്ടിണിയാവും.

മണിമാളികകളോ, Bank FD യോ ഉള്ളവരല്ല കേരളത്തിലെ നാടകക്കാര്‍. നേരിന്റെ പക്ഷത്ത് നില്‍ക്കുന്നവരാണ്
സ്‌നേഹത്തിന്റെ പാട്ട് പാടുന്നവരാണ്
വിപ്ലവത്തിന്റെ വിത്ത് വിതക്കുന്നവരാ…..
ഞങ്ങളുടെ സമരംNews Prime Timil ചര്‍ച്ച ചെയ്യില്ല എന്നറിയാം
പത്രതാളുകളില്‍ വാര്‍ത്തയും ആകില്ല..
എത്രയും പെട്ടെന്ന് സമരമുഖത്തുള്ള നാടകക്കാരുമായി ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു….
എന്ന്
സ്‌നേഹപൂര്‍വ്വം
സന്തോഷ് കീഴാറ്റൂര്‍

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം