ഭാര്യ നാല് വര്‍ഷമായി കോമയില്‍.. ഭക്ഷണം നല്‍കുന്നത് ട്യൂബിലൂടെ, അപ്പ ഇപ്പോള്‍ സിംഗിള്‍ പാരന്റ് ആണ്; സത്യരാജിനെ കുറിച്ച് മകള്‍

സത്യരാജിനെ കുറിച്ച് മകള്‍ ദിവ്യ സത്യരാജ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. നാല് വര്‍ഷമായി കോമയിലുള്ള അമ്മയെ പരിചരിക്കുന്നത് അച്ഛനാണ് എന്നു പറഞ്ഞു കൊണ്ടുള്ള ഹൃദ്യമായ കുറിപ്പ് വൈറലാവുകയാണ്. സത്യരാജ് ഇതുവരെ പുറംലോകത്തെ അറിയിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് മകള്‍ കുറിപ്പിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

സിംഗിള്‍ പാരന്റിങ് ചെയ്യുന്ന എല്ലാ മാതാപിതാക്കളെയും അഭിനന്ദിച്ചുള്ള ഒരു പോസ്റ്റാണിത്. എന്റെ അമ്മ നാല് വര്‍ഷമായി കോമയിലാണ്. അമ്മ ഞങ്ങളുടെ വീട്ടിലുണ്ട്. ഞങ്ങള്‍ അമ്മയ്ക്ക് ഒരു പിഇജി ട്യൂബ് വഴിയാണ് ഭക്ഷണം നല്‍കുന്നത്. അമ്മ ഇത്തരമൊരു അവസ്ഥയിലായപ്പോള്‍ ഞങ്ങള്‍ ആകെ തകര്‍ന്നുപോയി.

പക്ഷെ പ്രതീക്ഷയോടും പോസിറ്റിവിറ്റിയോടും കൂടി ഞങ്ങള്‍ ഒരു മാറ്റം അമ്മയിലുണ്ടാകുന്നതിനും ആരോഗ്യം മെച്ചപ്പെടുന്നത് കാണാനും കാത്തിരിക്കുന്നു. അമ്മയെ തിരികെ കിട്ടുമെന്ന് ഞങ്ങള്‍ക്ക് അറിയാം. അപ്പ കഴിഞ്ഞ നാല് വര്‍ഷമായി വളരെ ഗ്രേറ്റായ ഒരു സിംഗിള്‍ പാരന്റ് ആണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്പയുടെ അമ്മ മരിച്ചു.

ഞാനും എന്റെ അപ്പയ്ക്ക് ഇപ്പോള്‍ ഒരു സിംഗിള്‍ മോമാണ്. ഞാനും അപ്പയും ചേര്‍ന്ന് സിംഗിള്‍ മോംമ്‌സിന്റെ ഒരു പവര്‍ഫുള്‍ ക്ലബ് രൂപീകരിക്കുന്നു എന്നാണ് സത്യരാജിന്റെ ചിത്രം പങ്കിട്ട് മകള്‍ കുറിച്ചത്. പവര്‍ഫുള്‍ സിംഗിള്‍ മോംമ്‌സ്, സിംഗിള്‍ ബട്ട് സ്‌ട്രോങ് എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് മകള്‍ സത്യരാജിന്റെ കുറിച്ചുള്ള കുറിപ്പ് പങ്കിട്ടത്.

പുറം ലോകത്തിന് അറിയാത്ത വിഷയമായിരുന്നു സത്യരാജിന്റെ ഭാര്യയുടെ അസുഖാവസ്ഥ. അതുകൊണ്ട് തന്നെ ദിവ്യയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകര്‍ക്കെല്ലാം ഷോക്ക് ആയിരിക്കുകയാണ്. ഭാര്യയെ ഈ അവസ്ഥയിലും പൊന്നുപോലെ പരിചരിച്ച് കൊണ്ടുനടക്കുന്ന സത്യരാജിനെയും മക്കളെയും അഭിനന്ദിച്ചുള്ളതാണ് കമന്റുകള്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ