നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെലങ്കാനയിലെ വാനപർത്തിയിൽ 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ അദിതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. “നീയാണ് എൻ്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്‌റ്റർ അദു-സിദ്ധു എന്നാണ് വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് അദിതി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചത്. അതേസമയം ഹൈദരാബാദിലെ പ്രശസ്‌തമായ ഹൈദരികുടുംബത്തിൽ ജനിച്ച അദിതി റാവു രാജകീയ പാരമ്പര്യമുള്ള താരം കൂടിയാണ്.

രാഷ്ട്രീയനേതാക്കളായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിൻ്റെയും കൊച്ചുമകളാണ് താരം. തെലങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അദിതി റാവുവിൻ്റെ അമ്മയുടെ മുത്തച്ഛനായിരുന്നു. ഏറെക്കാലമായി ലിവിങ് ടുഗെദർ ബന്ധത്തിൽ ആയിരുന്ന സിദ്ധാർഥും അദിതി റാവുവും 2021 ലെ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് പ്രണയത്തിലാകുന്നത്.

2003ൽ തന്റെ സിനിമാ മേഖലയിലെ അരങ്ങേറ്റത്തിന് പിന്നാലെയായിരുന്നു സിദ്ധാർഥ് വിവാഹിതനായത്. ഡൽഹിയിൽ നിന്നുള്ള തൻ്റെ ബാല്യകാല സുഹൃത്തായ മേഘ്നയായിരുന്നു വധു. ചെറുപ്പം മുതലെ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ ആ ദാമ്പത്യ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. രണ്ടു വർഷത്തോളം ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. പിന്നാലെ 2007ൽ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു.

അതേസമയം ബോളിവുഡ് നടൻ സത്യദീപ് മിശ്രയായിരുന്നു അദിതി റാവുവിന്റെ ആദ്യ ഭർത്താവ്. 2002ൽ വിവാഹിതരായ ഇവർ 2012ൽ വേർപിരിഞ്ഞു. ഏകദേശം പത്തുവർഷക്കാലമാണ് ഇരുവരും ഒരുമിച്ചുണ്ടായിരുന്നത്. അതേസമയം സിദ്ധാർത്ഥിൻ്റെയും അദിതി റാവു ഹൈദരിയുടെയും വിവാഹവാർത്ത നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തെലങ്കാനയിലെ വാനപര്‍ത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വച്ച് താരങ്ങള്‍ വിവാഹിതരായെന്നും താരങ്ങൾ ഇക്കാര്യം പുറത്തു വിട്ടില്ല എന്നുമൊക്കെയാണ് വാർത്തകൾ വന്നത്.

എന്നാൽ തങ്ങള്‍ വിവാഹിതരായിട്ടില്ല എന്ന് വ്യക്തമാക്കി താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. തങ്ങളുടെ വിവാഹനിശ്ചയമാണ് കഴിഞ്ഞത് എന്ന് അറിയിച്ചുകൊണ്ട് ഇരുവരും തങ്ങളുടെ ചിത്രം പങ്കുവച്ചിരുന്നു. മോതിരം അണിഞ്ഞിരിക്കുന്ന ചിത്രം പങ്കുവച്ച് ‘അങ്ങനെ അവള്‍ യെസ് പറഞ്ഞു, എന്‍ഗേജ്ഡ്’ എന്ന് സിദ്ധാര്‍ഥ് സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തിരുന്നു.

Latest Stories

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല; ജോസഫ് പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

പകരത്തിന് പകരം; യുഎസ് ഉൽപ്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന

MI UPDATES: അവസാനം എല്ലാ ശരിയായി, ഇനി ഇവരെ എതിരാളികള്‍ക്ക് തൊടാന്‍ കഴിയില്ല, ട്രെന്റ് ബോള്‍ട്ടിനൊപ്പം ചേര്‍ന്ന്‌ ജസ്പ്രീത് ബുംറ, വൈറല്‍ വീഡിയോ

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ചെങ്കൊടിയേന്തി വഴിവെട്ടി വന്ന ബേബി

ഗാസയിലെ ഡോക്ടർമാരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ സംഭവം; സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ

നാടുകടത്തപ്പെടുന്നവരും മനുഷ്യരാണ്; കുടിയിറക്കപ്പെടുന്നവരുടെ വീഡിയോയ്ക്ക് പശ്ചാത്തല സംഗീതം; വിമര്‍ശനം ഏറ്റുവാങ്ങി വൈറ്റ് ഹൗസ്

ബെനെല്ലിയുടെ കുഞ്ഞൻ സ്‌ക്രാംബ്ലർ ലിയോൺസിനോ 250 വീണ്ടും ഇന്ത്യയിലേക്ക്..