'വഞ്ചകര്‍ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല..'; സാമന്തയെ ലക്ഷ്യം വെച്ച് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്, വിമര്‍ശനം

നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ധാര്‍ത്ഥ് പങ്കുവച്ച ട്വീറ്റ് ചര്‍ച്ചയാകുന്നു. സാമന്തയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് എന്ന തരത്തിലാണ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നത്. നാഗചൈതന്യയുമായി പ്രണയത്തിലാവുന്നതിന് മുമ്പ് സാമന്തയും സിദ്ധാര്‍ത്ഥും പ്രണയത്തിലായിരുന്നു എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

”സ്‌കൂളിലെ ഒരു അദ്ധ്യാപകനില്‍ നിന്ന് ഞാന്‍ പഠിച്ച ആദ്യ പാഠങ്ങളിലൊന്ന്.. വഞ്ചകര്‍ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല.. നിങ്ങളുടേത് എന്താണ്?” എന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്. ഇത് വൈറലായി മാറിയതോടെ സ്വകാര്യ ജീവിതത്തിലെ വൈരാഗ്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയതിന് നടനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ശക്തമാവുകയാണ്.

സിദ്ധാര്‍ത്ഥില്‍ നിന്ന് ഇത്തരം ബാലിശമായ പ്രതികരണം പ്രതീക്ഷിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ അവസാനിച്ച ഒരു ബന്ധത്തെ ചൊല്ലി ഇങ്ങനെയൊരു പ്രതികരണം നടത്തിയത് വളരെ മോശമായെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിനോട് സാമന്തയോ നാഗചൈതന്യയോ പ്രതികരിച്ചിട്ടില്ല.

ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും കഴിഞ്ഞ ദിവസമാണ് വിവാഹമോചന വാര്‍ത്ത ഔദ്യോഗിക സ്ഥിരീകരിച്ചത്. 2017ല്‍ വിവാഹിതരായ ഇവര്‍ നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ