'അമ്മ'യുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖ്; ജഗദീഷ്, ജയൻ ചേർത്തല എന്നിവർ വൈസ് പ്രസിഡന്റുമാർ

മലയാളത്തിലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലായിരുന്നു അമ്മയുടെ വാർഷിക പൊതുയോഗം നടന്നത്. ജഗദീഷ്, ജയൻ ചേർത്തല എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മറ്റ് താരങ്ങൾ. 25 വര്‍ഷത്തിന് ശേഷം ഇടവേള ബാബു അമ്മയിലെ സംഘടനാ ചുമതലകളിൽ നിന്നും ഒഴിയുന്നു എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത.

1994ല്‍ അമ്മ രൂപവത്കൃതമായതിന് ശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതല്‍ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം.

കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറുകയായിരുന്നു.ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരമൊഴിവായി. ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Latest Stories

'ഇടപെടൽ ശ്രദ്ധയോടെ വേണം, കരുതി പ്രതികരിക്കണം'; തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന്റെ ശക്തി വർധിച്ചെന്ന് മുഖ്യമന്ത്രി

റഷ്യ, ഓസ്ട്രിയ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി; വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച

ധനുഷിന്റെ ക്യാപ്റ്റൻ മില്ലറിന് അന്താരാഷ്ട പുരസ്കാര നേട്ടം

ജാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറൻ; ഇൻഡ്യ മുന്നണി നേതാക്കൾ ചടങ്ങിൽ

'നഷ്ടപരിഹാരം നൽകിയിട്ടില്ല, രക്തസാക്ഷി പദവിയുമില്ല'; രാജ്നാഥ് സിങ് പറഞ്ഞത് കള്ളമെന്ന് കൊല്ലപ്പെട്ട അഗ്നിവീറിന്റെ കുടുംബം

സംഘപരിവാര്‍ അനുകൂലികളെ തിരുകി കയറ്റി; എസ്എന്‍ഡിപിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം

മമ്മൂക്ക ബാക്ക് സ്റ്റേജിലെത്തി അഭിനന്ദിച്ചു..: ടിനി ടോം

ഹത്രസ് അപകടം: 6 പേർ അറസ്റ്റിൽ, പിടിയിലായവരിൽ രണ്ട് സ്ത്രീകളും; ഭോലെ ബാബ ഒളിവിൽ

അമിത വേഗതയിലെത്തിയ കാറിടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം; ഇടിച്ചിട്ട ശേഷം വാഹനം നിറുത്താതെ പോയി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഒടുവിൽ ലോകത്തിലെ ആദ്യത്തെ എഐ വസ്ത്രവും എത്തി!